CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഈ കാലൻ കാരണമാണ് എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത്’: ദുരനുഭവം തുറന്നു പറഞ്ഞ് എയ്ഞ്ചലിൻ

കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു യുവതാരം എയ്ഞ്ചലിൻ. ഇപ്പോൾ, സിനിമയിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ എയ്ഞ്ചലിൻ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

എയ്ഞ്ചലിന്റെ വാക്കുകൾ ഇങ്ങനെ;

‘ഒരു പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. സിനിമയുടെ പേര് ഒന്നും ഞാൻ പറയുന്നില്ല. കാരണം സിനിമ എട്ടു നിലയിൽ പൊട്ടി പാളീസ് ആയി ഇരിക്കുകയാണ്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞങ്ങൾ പറഞ്ഞു ഉറപ്പിച്ച ഹോട്ടൽ മുറിയിൽ എത്തിയിരുന്നു. ഞാനും മറ്റൊരു താരവും ആണ് റൂം ഷെയർ ചെയ്തത്.

രാത്രി ഒരു പന്ത്രണ്ട് മണിയോട് അടുപ്പിച്ച് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഞങ്ങളുടെ മുറിയുടെ വാതിലിൽ കൊട്ടി. ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ കുറിച്ച് വെള്ളം തരാമോ എന്ന് അയാൾ ചോദിച്ചു. റിസപ്ഷനിൽ പറഞ്ഞാൽ പോരെ എന്ന് ഞാൻ ചോദിച്ചപ്പോൾ, അവിടെ ഉള്ളവർ ഉറങ്ങിയെന്നും അത് കൊണ്ട് അവരെ ബുദ്ധിമുട്ടിച്ചില്ല എന്നുമാണ് മറുപടി പറഞ്ഞത്.

അതിജീവനത്തിന്റെയും പ്രാർത്ഥനയുടെയും സന്തോഷം: എലിസബത്തിനെ ചേർത്തുപിടിച്ച് ആശുപത്രിയിൽ നിന്നും ബാല

ഞാൻ വെള്ളം കൊടുത്തപ്പോൾ, സംവിധായകന് എന്നെ കാണണം എന്ന് പറഞ്ഞു എന്ന് പറഞ്ഞു. എന്തിനാണ് ഈ സമയത്ത് കാണുന്നത് എന്ന് ചോദിച്ചപ്പോൾ, അത് അറിയില്ല എന്തോ അത്യാവശ്യകാര്യം ആണെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അയാളുടെ കൂടെ അവരുടെ റൂമിലേക്ക് ചെന്നു.

ഞാൻ ചെല്ലുമ്പോൾ സംവിധായകൻ നല്ല ഉറക്കം ആയിരുന്നു. സാർ ഉറങ്ങുകയാണല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാണ്, ഒരു ഉമ്മ തന്നിട്ട് പോ എന്ന് പറഞ്ഞു. ഞാൻ ദേക്ഷ്യപ്പെട്ട് റൂമിൽ തിരിച്ച് വന്നു. എന്നാൽ, അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഞാൻ താമസിച്ചാണ് എഴുന്നേറ്റത്.

അലോപ്പതി, മൈദ, പൊറോട്ട ഇതിനെല്ലാം എതിരാണ്, നന്നായി സിഗരറ്റ് വലിക്കും: അച്ഛനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

അതിന് സംവിധായകൻ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അവസാനം എനിക്ക് ദേക്ഷ്യം വന്നിട്ട് ഞാൻ പറഞ്ഞു, ഈ കാലൻ കാരണമാണ് ഞാൻ താമസിച്ചത്, ഇവനെ ഇവിടെ നിന്ന് എടുത്ത് കള, ഈ സിനിമ പൊട്ടി പാളീസ് ആവും എന്നൊക്കെ. എന്നിട്ട് ഞാൻ എന്റെ പെട്ടിയും എടുത്ത് അവിടെ നിന്ന് ഇറങ്ങി.’

shortlink

Related Articles

Post Your Comments


Back to top button