GeneralLatest NewsMollywoodNEWSWOODs

ഇനിയെങ്കിലും ഇതുപോലുള്ള ഐറ്റംസിനു തല വെക്കരുതേ: ജയസൂര്യയോട് ആരാധകൻ

ആളുകള്‍ക്ക് ഒരു മുന്‍വിധി വന്ന് കഴിഞ്ഞാല്‍ എത്ര പോസിറ്റീവ് വന്നാലും അത് താങ്കളുടെ biggies നെ ബാധിക്കും

ജയസൂര്യയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേരിടുകയാണ്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ഒരുക്കിയ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘എന്റെ പോന്നു ജയേട്ടാ.. ഇനിയെങ്കിലും ഇതുപോലുള്ള ഐറ്റംസിനു തല വെക്കരുതേ’യെന്നാണ് ജിതിന്‍ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

READ ALSO: ‘ചമ്പക്കുളം തച്ചൻ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങൾ പ്രതിപ്പട്ടികയിലായത്’: ശാന്തിവിള ദിനേശ്

പോസ്റ്റ് പൂർണ്ണ രൂപം

എന്റെ പോന്നു ജയേട്ടാ.. നിങ്ങളോട് മാത്രേ പറയാനുള്ളൂ ട്ടാ. കത്തനാര്‍, ആട് 3 പോലുള്ള ബ്രഹ്‌മാണ്ഡ items ഇറക്കാനുള്ള താങ്കള്‍ ഇങ്ങനെ നിരന്തരമായി പരിപ്പുവടകളില്‍ അഭിനയിച്ചാല്‍, ആളുകള്‍ക്ക് ഒരു മുന്‍വിധി വന്ന് കഴിഞ്ഞാല്‍ എത്ര പോസിറ്റീവ് വന്നാലും അത് താങ്കളുടെ biggies നെ ബാധിക്കും.
ഇനിയെങ്കിലും ഇതുപോലുള്ള items നു തല വെക്കരുതേ ??. താങ്കളോടുള്ള ഇഷ്ടം കൊണ്ടും, താങ്കളുടെ കഴിവ് അറിയാവുന്നതുകൊണ്ടും പറഞ്ഞുപോകുന്നതാണ്. Please respect your skill as an actor ??. കട്ട waiting for കത്താനര്‍

shortlink

Related Articles

Post Your Comments


Back to top button