GeneralKollywoodLatest NewsNEWSWOODs

കിറ്റ് വേണ്ട  സെല്‍ഫി മതിയെന്ന് പെണ്‍കുട്ടി: വിജയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ വൈറൽ 

ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു വിജയ്

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതൽ  ആരാധകരുള്ള  താരമാണ്  ദളപതി വിജയ്. സാമൂഹിക പ്രവര്‍ത്തനങ്ങളിൽ സജീവമായ നടന്റെ പുതിയ വീഡിയോ വൈറൽ.   പ്രളയ ദുരിതം അനുഭവിച്ചവര്‍ക്ക് സഹായവുമായി താരം കഴിഞ്ഞ ദിവസം  എത്തിയിരുന്നു.   സഹായവിതരണ വേദിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ചർച്ചയാകുന്നത്.

read also: 2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ താര സുന്ദരിയുടെ വിശേഷങ്ങൾ !!

ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുകയായിരുന്നു വിജയ്. അതിനിടെയാണ് മാസ്ക് ധരിച്ച ഒരു പെണ്‍കുട്ടി വേദിയിലേക്ക് കയറിവന്നത് സെല്‍ഫി എടുത്തോട്ടെ എന്ന്  ചോദിച്ചു. താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടര്‍ന്ന് നടന്നു നീങ്ങിയ ആരാധികയോട് കിറ്റ് വേണ്ടെ എന്ന് താരം ചോദിച്ചു. കിറ്റ് വേണ്ട എന്നു പറഞ്ഞ് പെണ്‍കുട്ടി വേദി വിടുകയായിരുന്നു.

വേദിയില്‍ എത്തിയ യുവാക്കളില്‍ പലരും വിജയ്‌ക്കൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. സെല്‍ഫി മുഖ്യം ബിഗിലേ എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് വിഡിയോ പങ്കുവെക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button