CinemaLatest News

ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ സഞ്ജയ് ദത്തിന് പരിക്കേറ്റു

ധ്രുവ സർജ നായകനാകുന്ന ചിത്രമാണ് കെഡി ദ ഡെവിൾ

ബെം​ഗളുരു: ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിന് പരിക്കേറ്റു. കന്നഡ സിനിമാ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെയായിരുന്നു ബോളിവുഡ് സൂപ്പർ താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ കൈക്കും മുഖത്തിനും പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് സിനിമാ ചിത്രീകരണം നിർത്തിവച്ചു. ബെം​ഗളുരു മ​ഗഡി റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. ഫൈറ്റ് മാസ്റ്റർ രവി വർമ്മയാണ് ഫൈറ്റ് കൊറിയോ​ഗ്രഫ് ചെയ്യുന്നത്.

താരത്തിനേറ്റ പരിക്ക് അതീവ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ധ്രുവ സർജ നായകനാകുന്ന ചിത്രമാണ് കെഡി ദ ഡെവിൾ. ബോളിവുഡ് സൂപ്പർ താരം ശിൽപ്പ ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button