CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഫൺ ഫാമിലി എന്റെർറ്റൈനർ ‘അടി’: ട്രെയിലർ പുറത്ത്

കൊച്ചി: ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അടിയുടെ ട്രെയിലർ റിലീസായി. കുടുംബപ്രേക്ഷകർക്ക് ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള നിമിഷങ്ങൾ സമ്മാനിക്കുമെന്നുറപ്പ് നൽകുകയാണ് ചിത്രത്തിന്റെ ട്രെയിലർ. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.

സജീവ് ആയി ഷൈൻ ടോമും ഗീതികയായി അഹാന കൃഷ്ണയും തങ്ങളുടെ കരിയർ ബെസ്ററ് പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘അടി’. ജീവിത യാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന കഥയിൽ നർമ്മ മുഹൂർത്തങ്ങൾ കൂടി ചേരുന്ന ചിത്രമായ ‘അടി’ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ, അനു ജോസഫ്, എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

‘ജോജു ചെല്ലുന്നിടത്തെല്ലാം അപമാനവും കളിയാക്കലുമായിരുന്നു, നായകനായ ശേഷം ഉത്തരവാദിത്തങ്ങൾ കൂടി’: പ്രശാന്ത്

അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് : നൗഫൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ആര്‍ട്ട്: സുഭാഷ് കരുൺ, മേക്കപ്പ് : രഞ്ജിത് ആര്‍, ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ : സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ്, ഡിസൈൻ : ഓൾഡ് മങ്ങ്സ്, പിആർഓ: പ്രതീഷ് ശേഖർ

shortlink

Related Articles

Post Your Comments


Back to top button