BollywoodGeneralLatest NewsNEWSWOODs

ഇനി കളി ബോളിവുഡില്‍, സപ്പോര്‍ട്ട് ഇല്ലെങ്കിലും തളര്‍ത്തരുത് എന്ന് ഒമര്‍ ലുലു

ഹിന്ദി പടം സെറ്റായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. മലയാള സിനിമയിൽ മാത്രമല്ല ബോളിവുഡിലും വിജയം കൊയ്യാൻ ഒരുങ്ങുകയാണ് സംവിധായകൻ.

ഏറ്റവും പുതിയതായി റിലീസ് ചെയ്ത മലയാള ചിത്രം ‘നല്ല സമയം’ പേരുപോലെ അത്ര നല്ല സമയമല്ല സംവിധായകന്‍ ഒമര്‍ ലുലുവിനു സമ്മാനിച്ചത്. ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.

READ ALSO: നിത്യ സുന്ദരമായ പ്രണയഗാനങ്ങളുമായി ഒരാൽബം !! പ്രഖ്യാപനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍

‘ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത്‌ തളര്‍ത്താതെ ഇരുന്നാല്‍ മതി’ എന്നാണ് ഒമർ കുറിച്ചത്.

മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഒമറിന്റെ ‘നല്ല സമയം’ സിനിമ വിവാദത്തിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button