GeneralLatest NewsMollywoodNEWSWOODs

നിത്യ സുന്ദരമായ പ്രണയഗാനങ്ങളുമായി ഒരാൽബം !! പ്രഖ്യാപനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍

പ്രണയഗാന സമാഹാരങ്ങള്‍ പിറവിയെടുത്ത ആ പഴയകാലത്തേക്ക്

നിനക്കായ്.. ആദ്യമായ്‌.. ഓര്‍മ്മക്കായ്..സ്വന്തം.. ഇനിയെന്നും… എന്നെന്നും തുടങ്ങിയ ആൽബങ്ങളിലൂടെ മലയാളി മനസുകളിൽ പ്രണയത്തിന്റെ പുതു ഭാവങ്ങൾ വിരിയിച്ച സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വീണ്ടുമൊരു ആല്‍ബവുമായി എത്തുന്നു.

ഒരു കാലഘട്ടത്തെ രേഖപ്പെടുത്താന്‍ സാധിക്കുന്നവയായിരുന്നു ഈസ്റ്റ് കോസ്റ്റ് വിജയൻറെ ആൽബങ്ങൾ. മില്ലേനിയം പിറന്ന വേളയില്‍ തരംഗമായി മാറിയ ആല്‍ബങ്ങൾക്ക് നീണ്ട കാലങ്ങൾക്ക് ശേഷം ഒരു തുടർച്ച പ്രഖ്യാപിച്ചിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

read also: നടൻ ചേതന്റെ ഒസിഐ കാർഡ് കേന്ദ്രം റദ്ദാക്കി

പോസ്റ്റ് പൂർണ്ണ രൂപം

‘ഏറെ സന്തോഷവും സംതൃപ്തിയും അതിലേറെ പ്രതീക്ഷകളും എനിക്ക് കൂട്ടായി ഒപ്പമുള്ള ഈ വിഷുവിന്റെ സുദിനത്തില്‍ എന്നെ ഞാനാക്കിയ ഒരു ഭൂതകാലത്തേക്ക് ഞാനും എന്റെ ഓര്‍മ്മകളും സഞ്ചരിക്കുകയാണ്. എന്നെ സ്വാധീനിക്കുന്ന ചില മധുരാനുഭൂതികള്‍ ഞാനറിയാതെ എന്നെ കൊണ്ടുപോവുകയാണ്. ഒന്നിനുമല്ലാതെ എന്തിനോ തോന്നിയ ഒരിഷ്ടം, ഇനിയാര്‍ക്കും ആരോടും തോന്നാത്ത എന്തോ എന്തോ ഒന്നായി, അല്ലെങ്കില്‍ എല്ലാമെല്ലാമായി എനിക്കും നിങ്ങള്‍ക്കും മാറിയ ആ ലോകത്തേക്ക്… അതെ, നിനക്കായ്.. ആദ്യമായ്‌.. ഓര്‍മ്മക്കായ്..സ്വന്തം.. ഇനിയെന്നും… എന്നെന്നും… എന്നീ പ്രണയഗാന സമാഹാരങ്ങള്‍ പിറവിയെടുത്ത ആ പഴയകാലത്തേക്ക്.. മറ്റൊന്നിനുമല്ല, അത്തരം ഒരു സമാഹാരവുമായി വീണ്ടും നിങ്ങള്‍ക്കൊപ്പം കൂടുവാന്‍.. ആ നിമിഷങ്ങളുടെ ആസ്വാദ്യത നുകരാനും നുണയാനും..

കള്ളനും ഭഗവതിയുടെയും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പാലക്കാടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലൊക്കെ സഞ്ചരിക്കുമ്ബോള്‍ എന്നെ കാണാനും ഫോട്ടോ എടുക്കാനുമായി വന്നിട്ടുള്ളവര്‍ക്കൊക്കെ ചോദിക്കാന്‍ ഒന്നുമാത്രം, അതുപോലൊന്ന് ഇനിയെന്ന്.. ? കള്ളനും ഭഗവതിയും മൂന്നാമത്തെ ആഴ്ചയും ഒരുപിടി തിയേറ്ററുകളില്‍ മുന്നേറുന്ന സന്തോഷം എന്നിലുണര്‍ത്തുന്ന വികാരങ്ങള്‍ എനിക്ക് നല്‍കുന്ന സംതൃപ്‌തിയോടെ ഈ വിഷുവിന്റെ സുദിനത്തില്‍ എന്റെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാനുള്ളത്, ‘അധികം വൈകാതെ…’ കാത്തിരിക്കാം.. കാതോര്‍ത്തിരിക്കാം..’

shortlink

Related Articles

Post Your Comments


Back to top button