CinemaLatest NewsTollywoodWOODs

വമ്പൻ ബജറ്റിലെത്തിയ സാമന്ത ചിത്രം; ശാകുന്തളത്തിന് ബോക്സോഫീസിൽ നിരാശ

സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ​ഗുണശേഖർ സംവിധാനം ചെയ്ത സിനിമയാണ് ശാകുന്തളം

തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ശാകുന്തളം. 50 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സോഫീസിൽ നിരാശയാണ് സമ്മാനിക്കുന്നതെന്ന് റിപ്പോർട്ടുകൾ.‌‌

ചിത്രം പുറത്തിറങ്ങി ഇത്രയും ദിവസമായിട്ടും 10 കോടി പോലും നേടാനായില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷുവിന് തിയേറ്ററിലെത്തിയ ചിത്രം 6.85 കോടി രൂപ മാത്രമാണ് ഇതുവരെ നേടിയത്. ‌

വമ്പൻ ബജറ്റിലെത്തിയ ചിത്രത്തിന് രണ്ടക്കം പോലും തികക്കാനായില്ല എന്നാണ് കണക്കുകൾ പറയുന്നത്. സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ​ഗുണശേഖർ സംവിധാനം ചെയ്ത സിനിമയാണ് ശാകുന്തളം.

കാളിദാസൻ രചിച്ച പ്രശസ്ത നാടകം അഭിഞ്ജാന ശാകുന്തളത്തെ ആസ്പദമാക്കി എത്തിയ ചിത്രമാണ് ശാകുന്തളം.

​ഗുണശേഖറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ശകുന്തളയായി സാമന്ത എത്തിയപ്പോൾ, ദുഷ്യന്തനായെത്തിയത് മലയാള നടൻ ദേവ് മോഹനാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന താരമാണ് ദേവ് മോഹൻ.

 

 

shortlink

Related Articles

Post Your Comments


Back to top button