GeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടിയ്ക്കും മോഹൻലാലിനും ആ ധൈര്യമില്ല: രജനികാന്തിനെക്കുറിച്ച് നടൻ നാസര്‍ ലത്തീഫ്

രജനികാന്തവാന്‍ ഒരു നടനും സാധിക്കില്ല

സൂപ്പർ താരം രജനികാന്തിന് ഉള്ള ധൈര്യം മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഇല്ലെന്നു നടനും നിര്‍മാതാവുമൊക്കെ ആയ നാസര്‍ ലത്തീഫ്. സിനിമയില്‍ അല്ലാതെ മറ്റു താരങ്ങളെ പോലെ മേക്കപ്പ് ചെയ്തോ വിഗ് വെച്ചോ രജനികാന്തിനെ കാണാന്‍ സാധിക്കില്ല. രജനികാന്തവാന്‍ ഒരു നടനും സാധിക്കില്ലെന്ന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ ലത്തീഫ് പറഞ്ഞു.

രജനീകാന്തിനെ പോലെ യഥാര്‍ത്ഥ രൂപത്തില്‍ പുറത്തേക്ക് ഇറങ്ങിയാല്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രജനീകാന്തിന് ഉള്ള ആ ധൈര്യം ആര്‍ക്കും ഇല്ലെന്നായിരുന്നു നാസര്‍ ലത്തീഫിത്തിന്റെ മറുപടി.

read also: വയനാടിന് നല്ലൊരു മെഡിക്കല്‍ കോളേജില്ല, ചുരമിറങ്ങുമ്പോൾ ബ്ലോക്കില്‍പെട്ട് ആളുകള്‍ മരിക്കാറുണ്ട്: ബേസില്‍ ജോസഫ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘രജനീകാന്ത് രജനീകാന്ത് തന്നെയാണ്. ആ കാര്യത്തില്‍ അദ്ദേഹത്തിന് ഞാന്‍ സലാം ചെയ്യുന്നു. അതുപോലൊരു മനുഷ്യന്‍ ലോകത്തില്ല. അങ്ങേരുടെ ആ രൂപം വെച്ച്‌ അദ്ദേഹം ഇന്നും സൂപ്പര്‍ സ്റ്റാര്‍ ആണല്ലോ. സിനിമ വേറെ ജീവിതം വേറെ. സിനിമയില്‍ അദ്ദേഹം രസകരമായ സുന്ദരനായ ഒരു മനുഷ്യന്‍ ആയിരിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലോ. എങ്ങനെയാണോ. ആ രീതിയില്‍ തന്നെ. ഐശ്വര്യ റായിക്ക് ഒപ്പം അഭിനയിച്ചിട്ട് ആരോ കളിയാക്കിയതിനെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലൊക്കെ കുറെ നല്ല മനുഷ്യര്‍ ഉണ്ട്. അതൊന്നും നമ്മുക്ക് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല.

‘മമ്മൂക്കയും ലാലേട്ടനുമൊക്കെ മേക്കപ്പില്ലാതെ കാണാനും വളരെ സുന്ദരന്മാരാണ്. അവരൊന്നും അധികം മേക്കപ്പ് ഒന്നുമില്ല. മമ്മൂക്ക നല്ല പഴങ്ങളൊക്കെ കഴിച്ച്‌ കുട്ടപ്പനായിട്ടാണ് ഇരിക്കുന്നത്. കാണാനൊക്കെ രണ്ടുപേരും നല്ലതാണ്. കാണാന്‍ എല്ലാവരും സുന്ദരന്മാരാണ്. എന്നാല്‍ രജനികാന്തിനെ പോലെ പുറത്തേക്കിറങ്ങാനുള്ള ധൈര്യം ആര്‍ക്കുമില്ല. അക്കാര്യത്തില്‍ അദ്ദേഹത്തെ സമ്മതിച്ചു കൊടുത്തേ കഴിയൂ’- നാസര്‍ ലത്തീഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button