GeneralLatest NewsMollywoodNEWSWOODs

മതക്കുരു പൊട്ടിയവർക്ക് ഒരു ചൂടുകുരു പൊട്ടിക്കാനുള്ള വക പോലുമില്ലായിരുന്നു: ഡിവൈഎഫ്ഐയുടെ നിലപാടിനെ ചോദ്യം ചെയ്ത് ജസ്‌ല

സിനിമ കണ്ടിട്ട് വിമർശിക്കുക

ആവിഷ്താര സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി തവണ ശബ്ദമുയര്‍ത്തിയ ഡിവൈഎഫ്‌ഐയുടെ നിലപാട് വിരുദ്ധതയെ ചോദ്യം ചെയ്ത് ജസ്‌ല മാടശേരി. ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദത്തില്‍ ഡിവൈഎഫ്‌ഐ സ്വീകരിച്ച ഇരട്ട നിലപാടിനെക്കുറിച്ചാണ് ജസ്‌ലയുടെ വിമർശനം.

read also: കാസർ​ഗോഡ് കഞ്ചാവെത്തിക്കാൻ എളുപ്പമാണെന്ന് കേട്ടിട്ടുണ്ട്; വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടപ്പിക്കുന്നുവെന്ന് രഞ്ജിത്

കുറിപ്പ് പൂർണ്ണ രൂപം

ഹാ ബെസ്‌റ്റ് dyfi യുടെ 2 നിലപാടുകളെ കുറിച്ച് അവരുടെ തന്നെ പഴയ പോസ്റ്റിന്റെ സ്‌ക്രീന്ഷോട് വെച്ച് പോസ്റ്റിട്ടപ്പോഴേക്കും ഞാൻ സംഘിയായി 😁
ഈശോ സിനിമയെ ഇവിടാരും വിമര്ശിച്ചില്ല ..എന്നാൽ സിനിമയിറങ്ങും മുൻപുണ്ടായ പേര് നോക്കി ഉണ്ടാക്കിയ കോലാഹലങ്ങളിൽ DYFI സ്വീകരിച്ച നിലപാട് അഭിനന്ദനാര്ഹമായിരുന്നു ..അത് ആവിഷ്കാര സ്വതന്ത്രമാണ് എന്ന് പറഞ്ഞത് ..സിനിമ ഇറങ്ങിയപ്പോൾ വിവാദമുണ്ടാക്കിയവർ ചമ്മി പോയി ..കാരണം അതിൽ പേരുമായി ബന്ധപ്പെട്ട് ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് മാത്രമല്ല ഈ മതക്കുരു പൊട്ടിയവർക്ക് ഒരു ചൂടുകുരു പൊട്ടിക്കാനുള്ള വക പോലുമില്ലായിരുന്നു ..

എന്നാൽ തെ കേരള സ്റ്റോറി പടം റിലീസ് ആവും മുന്നെ നിങ്ങൾ നിയമനടപടിക്കൊരുങ്ങി ..അതിലെ വിരോധാഭാസമാണ് മനസ്സിലാവാത്തത് ..
ഇനി ദി കേരള സ്റ്റോറിയുടെ കാര്യത്തിലേക്കു വന്നാൽ കാര്യം അതിലും കോമഡി ആണ് ..ട്രെയ്ലറിൽ അവർ പറയുന്ന 32000 ത്തിന്റെ കണക്കിൽ ആണ് ക്ലാരിഫിക്കേഷൻ ഇല്ലാത്തത് ..അത് തരേണ്ട ഉത്തരവാദിത്തം അവർക്കുണ്ട് ..അതൊരു പ്രൊമോഷൻ പ്രൊപഗേണ്ട അല്ല എന്ന് പറയാൻ നമുക്കാവില്ല ..ആണെന്ന് പറയാനും ..എന്തായാലും വിവാദമുണ്ടാക്കിയ സിനിമകൾ ഒക്കെ വൻ വിജയമായ കഥകളാണ് നമ്മൾ കണ്ടിട്ടുള്ളത് ..
സിനിമ അല്ലെ ..അതിറങ്ങട്ടെ ..കാണുംമുന്നേ അതിന്റെ കഥ എല്ലാവരുമങ് തീരുമാനിച്ചു ആ കഥ ഞങ്ങളുടെ അല്ല ..അതുകൊണ്ടിറക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി അല്ല എന്തായാലും എനിക്കുള്ളത് ..

സിനിമ കണ്ടിട്ട് വിമർശിക്കുക ..തെറ്റുണ്ടെൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുക ..
പിന്നെ ഈ സിനിമ കലാപത്തിലേക്ക് ആണ് നയിക്കുന്നത് എന്ന് പറയുന്നവരോട് പറയാനുള്ളത് ..
ഈ ഒരുസിനിമ ഇറങ്ങാൻ നില്ക്കാണ് കലാപത്തിന് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ..
പിന്നെ ട്രെയ്ലറിൽ പറയുന്ന വസ്തുത
..വസ്തുത ഇല്ലാത്തതാണേൽ റിക്രൂട്ടിട്മെന്റുകൾ നടത്തിയതായി
ഇന്നോളം പുറത്തു വന്ന വാർത്തകൾ കള്ള പ്രചാരണങ്ങളായിരിക്കണം ..അങനെയെങ്കില് അത് നമ്മളിലെത്തിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കണം ..
കാരണം ഒട്ടനവധി വാർത്തകൾ ഈ വിഷയവുമായി ബന്ധപ്പെട്ടു വന്നു ..അന്വേഷണങ്ങൾ എവിടെയുമെത്താതെ പലതും പോയി ..
ചിലതൊക്കെ വസ്തുതകളാണ് ..അതെത്ര മൂടിവെച്ചാലും പുറത്തു വരും ..പിന്നെ അവർ കേരളത്തെ മൊത്തം ഇങ്ങനെ ചിത്രീകരിക്കലാണ് എന്നൊക്കെയുള്ള കൂട്ടി വായനകളാണ് പ്രശ്നം ..

സംഘികൾ അത്ര നിഷ്കളങ്കരല്ല എന്ന് എനിക്കുമറിയാം നിങ്ങൾക്കുമറിയാം ..സുഡാപ്പികൾ അത്രയും നിഷ്കളങ്കരല്ല എന്നും വ്യക്തമായറിയാം …
ഇതിന്റെ പേരിൽ ഒരു കലാപമുണ്ടാവുമെന്നാണെങ്കിൽ ഈ രാജ്യം എന്നേ കത്തിയേനെ ..ഇതൊരു സിനിമയാണ് ..ആ സെൻസില് സിനിമയെ കാണാൻ കഴിയണം ..
മാത്രമല്ല എത്രത്തോളം ഈ സിനിമയെ കേരളം എതിർക്കുന്നുവോ അത്രത്തോളം നോർത്തിൽ ഈ സിനിമ വാസ്തവമാണെന്ന ചിന്തയും നോർത്തിലടക്കമുള്ള സ്റ്റേറ്റുകളിൽ
പ്രചരിക്കപ്പെടും ..അത് നിങ്ങളൊക്കെ പറഞ്ഞ ഈ കലാപത്തിന്റെ ആക്കം കൂട്ടുകയേ ഉള്ളു ..
അർഹിക്കുന്ന അവഗണനയോടെ തള്ളേണ്ടത് അങനെ തള്ളുക തന്നെ വേണം …വിമര്ശിക്കുംതോറും ശക്തി കൂടുന്ന ഒരു പ്രത്യേകത ഈ മതവർഗീയതക്കുണ്ട് …
പിന്നെ ഈ പോസ്റ്ററുകൾ (ഈശോ &the kerala story)ഒരുമിച്ചിടാനുള്ള കാരണം ഇത് മാത്രമാണ് …
ഈശോ സിനിമയെയും The Kerala story യെയും ഒരുമിച്ചൊരു പോസ്റ്റിൽ കാണിച്ചതാണ് പലർക്കും പ്രശ്നം ..

അതെ പോസ്റ്റിൽ വിഷയം ആവിഷ്കാര സ്വാതന്ത്ര്യം എന്നെഴുതീട്ടുമുണ്ട് ..
എന്റെ താരതമ്യത്തിനുള്ള കാരണം ഇറങ്ങും മുൻപേ ഉണ്ടാക്കീട്ടുള്ള കോലാഹലങ്ങളാണ് ..ഇറങ്ങിക്കഴിഞ്ഞപ്പോൾ ആവിയായി പോയ കോലാഹലങ്ങൾ ..മാത്രമല്ല ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ..ഒന്ന് മാത്രം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരില്ലെന്ന് പറഞ്ഞതിലെ വിരോധാഭാസം 🤦‍♀️
പിന്നെ കഴിഞ്ഞ ദിവസം മോഡിയേ വിമർശിച്ചപ്പോൾ എനിക്ക് മതേതര സർട്ടിഫിക്കറ്റ് തന്ന സുഡാപ്പികൾ ഇന്ന് ഈ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ട് വിമര്ശിക്കലല്ലേ യുക്തി ചോദിച്ചതിന് സംഘി സർട്ടിഫിക്കറ്റ് തന്നു ..അതോണ്ട് നിങ്ങളെല്ലാവരും സെര്ടിഫിക്കറ്റകൾ ഒക്കെ നാലായി മടക്കി പോക്കറ്റിൽ വെച്ചോളൂ ..
പിന്നെ സംഘികൾ മാത്രം വലിയ ഫാസിസ്റ്റുകളും കലാപകാരികളും എന്ന കമെന്റുകൾ കണ്ടു മടുത്തു ..സംഘികളും സുഡാപ്പികളും എനിക്കൊരുപോലെ മലത്തിന്റെ എസ്സെൻസുകളായാണ് തോന്നിയത് …അനുഭവവും അത് തന്നെ ..തൊട്ടാൽ നാറുന്ന എസ്സേൻസുകൾ..
സംഘികൾ മോശക്കാരും സുഡാപ്പികൾ പാവം വർഗീയവാദികളും എന്ന നയം വോട്ടുബാങ്ക് രാഷ്ട്രീയഅടിമകൾ എടുത്താൽ മതി ..എന്നെ ആ നുകത്തിൽ കെട്ടരുത് ..
ഈ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നവരും നിന്ദിക്കുന്നവരും ഒന്നും തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടപ്പെട്ട ബുർഖ എന്ന സിനിമയുടെ പിന്നണിക്കാരുടെ അവസ്ഥ കണ്ടില്ല എന്നിടത്താണ് നിങ്ങളുടെ ഒക്കെ വിപ്ലവ നിലപാടുകൾ എത്രത്തോളം ബയാസ്‌ട് ആണ് എന്ന് മനസ്സിലാക്കിത്തരുന്നത് …

shortlink

Related Articles

Post Your Comments


Back to top button