CinemaLatest NewsMollywoodWOODs

കാസർ​ഗോഡ് കഞ്ചാവെത്തിക്കാൻ എളുപ്പമാണെന്ന് കേട്ടിട്ടുണ്ട്; വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടപ്പിക്കുന്നുവെന്ന് രഞ്ജിത്

വാക്കുകൾ ആരെയും വേദനിപ്പിക്കാനല്ലെന്നും പറ‍ഞ്ഞതിൽ ഖേദമുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി

കാസർ​ഗോഡ് ലൊക്കേഷനായി വരുന്നത് മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമായതുകൊണ്ടാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാവ് എം രഞ്ജിത് രം​ഗത്ത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കമുള്ള സംവിധായകർ രഞ്ജിത്തിന്റെ പരാമർശത്തെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത് രം​ഗത്തെത്തിയത്.

പല സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്നെത്തിക്കാൻ എളുപ്പമായതിനാൽ അവിടെ ഷൂട്ടിംങ് നടക്കുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്ന് എം രഞ്ജിത് വ്യക്തമാക്കി.

പറഞ്ഞ വാക്കുകൾ ആരെയും വേദനിപ്പിക്കാനല്ലെന്നും പറ‍ഞ്ഞതിൽ ഖേദമുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി. മലയാള സിനിമയിലെ മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് ഉടൻ കൈമാറുമെന്നും രഞ്ജിത് പറഞ്ഞിരുന്നു.

തുടർന്നാണ് മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമായതിനാൽ പലരും ലൊക്കേഷൻ കാസർ​ഗോഡേക്ക് മാറ്റുവാണെന്ന് അഭിപ്രായപ്പെട്ടത്.

 

shortlink

Related Articles

Post Your Comments


Back to top button