CinemaComing Soon

സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചത് മുതൽ ഈശോ വരെ ആവിഷ്കാര സ്വാതന്ത്ര്യം; കേരള സ്റ്റോറി മാത്രം ‘ഹയ്യോ…മതേതരത്വം’ &…

കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രം ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അരോപിക്കുന്നത്. ഇടത്-വലത് നേതാക്കൾ ചിത്രത്തിന്റെ ട്രെയിലറിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമ സംഘപരിവാറിന്റെ നുണക്കഥയാണെന്നും, കേരളത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും,നിരോധന ആവശ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ചിത്രത്തിന്‍റെ ട്രെയിലര്‍ ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഇടത് പ്രൊഫൈലുകൾ, ഇടത് നേതാക്കൾ ഒക്കെ സമകാലീന വിഷയങ്ങളിൽ പ്രതികരണങ്ങൾ അറിയിക്കാറുണ്ട്. വിവാദമായ സിനിമകളുടെ കാര്യത്തിൽ ആണെങ്കിൽ, സെക്സി ദുർഗ മുതൽ ഇപ്പോൾ ദി കേരള സ്റ്റോറി വരെ ഇവർ പ്രതിഷേധം രേഖപ്പെടുത്തി തങ്ങളുടെ നിലപാട് അറിയിക്കുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ടല്ലാതെ ആണെങ്കിൽ സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചത് മുതൽ കക്കുകളി വരെയുള്ള വിവാദങ്ങളിലും ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളും ഇടത് നേതാക്കളും പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്താറുണ്ട്.

സെക്സി ദുർഗയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യമെന്ന ഡയലോഗ് ആയിരുന്നു ഇടത് നേതാക്കൾ പൊക്കിപ്പിടിച്ചിരുന്നത്. തീർന്നില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് പിന്നീടുയർന്ന വന്ന എല്ലാ വിവാദങ്ങളിലും ഇവർ നിലപാടുകൾ അറിയിച്ചിരുന്നു. മീശ നോവൽ, സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചത്, ഈശോ, പദ്മാവത്, പത്താൻ, കക്കുകളി തുടങ്ങി എല്ലാ വിവാദ സംഭവങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യം എന്നതായിരുന്നു ഇടത് നേതാക്കളും ഇടത് പ്രൊഫൈലുകളും ഉയർത്തിക്കാണിച്ചത്. എന്നാൽ, ദി കേരള സ്റ്റോറി എന്ന സിനിമ വന്നപ്പോൾ മാത്രം ഈ പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം കാണാനില്ല.

ഇത് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു:

സെക്സി ദുർഗ്ഗ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
മീശ നോവൽ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചാൽ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
ശ്രീനാരായണ ഗുരുവിനെ കുരിശിൽ കെട്ടുമ്പോൾ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
ഈശോ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
പദ്മാവത്
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
പത്താൻ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
പെരുമാൾ മുരുകൻ
ആവിഷ്ക്കാര സ്വാതന്ത്ര്യം✊
കക്കുകളി
ആവിഷ്ക്കാര സ്വാതന്ത്ര്യം
കേരള സ്റ്റോറി ❓❓
ഹയ്യോ മതേതരത്വം😭

shortlink

Related Articles

Post Your Comments


Back to top button