CinemaComing SoonIndian CinemaLatest News

‘സിനിമ കണ്ടുകഴിഞ്ഞാൽ നിങ്ങൾ അക്കങ്ങളെ കുറിച്ച് ചോദിക്കില്ല’: തീവ്രവാദ സംഘടനകള്‍ക്കെതിരെയാണ് സിനിമയെന്ന് അദാ ശര്‍മ്മ

മുംബൈ: ദി കേരള സ്റ്റോറി എന്ന ചിത്രം ഒരു മതത്തിനും എതിരല്ലെന്ന് നായിക അദാ ശര്‍മ്മ. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വില്‍ക്കുകയും മയക്കുമരുന്ന് നല്‍കുകയും ബലമായി ഗര്‍ഭം ധരിപ്പിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണ് തങ്ങളുടെ സിനിമയെന്ന് നടി വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അദാ ശര്‍മ്മ ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘ഇതുവരെ ഇത്രയും വലിയ പിന്തുണ കിട്ടിയിട്ടില്ല. സന്ദേശം അയച്ച എല്ലാവര്‍ക്കും നന്ദി. റിയിലിസ്റ്റിക് സിനിമയാണെന്ന് പലരും പറയുന്നു. അതിൽ അതിയായ സന്തോഷമുണ്ട്. സിനിമയ്‌ക്കെതിരെ ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമ കണ്ടാല്‍ ഇവരുടെ മനസ് മാറിയേക്കാം. സിനിമ ഒരു മതത്തേയും എതിര്‍ക്കുന്നില്ല. കേരളത്തില്‍ നിന്നും സിനിമയെ അനുകൂലിച്ച് ഏറെ സന്ദേശങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുന്നതിനെതിരെയാണ് ഞങ്ങളുടെ സിനിമ’, നടി പറയുന്നു.

നിലവിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾ അറിയാതെയാണെന്ന് താരം പറയുന്നു. സിനിമ പുറത്തിറങ്ങി അത് കാണാതെ, ട്രെയിലർ മാത്രം കണ്ട്, അതിലെ ഒരു അക്കങ്ങളെ ചുറ്റിപ്പറ്റി ചർച്ചകളും പ്രതിഷേധങ്ങളും നടത്തുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും, തങ്ങൾ പറയുന്നത് കാണാതായ പെൺകുട്ടികളുടെ കഥയാണെന്നും നടി വ്യക്തമാക്കി. 32,000 പെൺകുട്ടികളെ മതപരിവർത്തനം ചെയ്ത് സിറിയയിലേക്ക് കടത്തിയെന്ന ഡയലോഗിനെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന എ.എൻ.ഐയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദാ.

‘ഞാൻ ഈ പെൺകുട്ടികളിൽ കുറച്ച് പേരെ കണ്ടുമുട്ടി. എനിക്ക് ആ അനുഭവം വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ല, കാരണം അവരുടെ വേദനയോട് ഒന്നോ രണ്ടോ വരിയിൽ എനിക്ക് നീതി പുലർത്താൻ കഴിയില്ല. സിനിമ കണ്ടാൽ നിങ്ങൾ അക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യില്ല’, അദാ ശർമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button