CinemaLatest NewsMollywoodWOODs

ഷൂട്ടിങ്ങിനിടെ അപകടം; നടൻ വിക്രത്തിന് ​ഗുരുതര പരിക്ക്: പ്രതിസന്ധിയിലായി തങ്കലാൻ

റിഹേഴ്സലിനിടയിലാണ് താരത്തിന് പരിക്കേറ്റത്

പാ രഞ്ജിത്തിന്റെ പുതിയ ചിത്രം തങ്കലാൻ ചിത്രീകരിക്കുന്നതിനിടെ സൂപ്പർ താരം ചിയാൻ വിക്രത്തിന് പരിക്കേറ്റു. ചിത്രീകരണത്തിനിടെ വാരിയെല്ലിന് ഒടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ തങ്കലാൻ ചിത്രത്തിൽ നിന്ന് വിക്രം ഇടവേള എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊന്നിയിൻ സെൽവൻ 2 ചിത്രീകരണത്തിരക്കുകൾ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തങ്കലാൻ സിനിമയിൽ ജോയിൻ ചെയ്തത്.

ഷൂട്ടിന് മുൻപുള്ള റിഹേഴ്സലിനിടയിലാണ് താരത്തിന് പരിക്കേറ്റത്.  താരത്തിന്റെ ലോകമെമ്പാടുമുള്ള ആരാധകരും കടുത്ത നിരാശയിലാണ്. ഇതോടെ വിക്രമിന്റെ ഓഫീസിൽ നിന്നും ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കി.

പൊന്നിയിൽ സെൽവൻ 2 വിന് ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകർ മികച്ച പ്രതികരണമാണ് നൽകിയത്. തങ്കലാൻ ചിത്രീകരണത്തിനിടെ അപകടം പറ്റുകയും വാരിയെല്ലിന് പൊട്ടൽ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ തങ്കലാൻ സിനിമയിൽ നിന്നും, അഭിനയത്തിൽ നിന്നും താൽക്കാലികമായി അവധി എടുക്കുകയാണെന്ന് വിക്രത്തിന്റെ മാനേജർ യുവരാജ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button