BollywoodCinemaLatest NewsWOODs

ബോളിവുഡ് സൂപ്പർ താരം പരിനീതി ചോപ്രയും ‍‍‍‍‍രാഘവ് ഛദ്ദയും വിവാഹിതരാകുന്നു

പരിനീതിയും രാഘവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയ്‌ക്കൊപ്പം നടി പരിനീതി ചോപ്രയെ കണ്ടത് മുതൽ ഇരുവരും ഡേറ്റിംഗിലായിരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു.

രാഘവ് പരിനീതിയുമായി ഈ മാസം വിവാഹ നിശ്ചയം നടത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദയുടെയും പരിനീതി ചോപ്രയുടെയും വിവാഹനിശ്ചയം മെയ് 13 ന് നടക്കുമെന്നും ചടങ്ങ് ന്യൂഡൽഹിയിൽ ആയിരിക്കുമെന്നും പല മാധ്യമ​ങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ബോളിവുഡ് സൂപ്പർ താരമായ പരിനീതിയും രാഘവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

ഇരുവരും ഒരുമിച്ച് ഐപിഎൽ കാണാനെത്തിയതോടെ അഭ്യൂഹങ്ങൾ ശരിയാണെന്നാണ് ആരാധകർ പറയുന്നത്. ഐപിഎൽ കാണാനെത്തി ആരാധകരെ അഭിവാന്ദ്യം ചെയ്യുന്ന ഇരുവരുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

അടുത്തിടെ മുംബൈയിലെ ഒരു പോഷ് റെസ്റ്റോറന്റിൽ രാഘവ് ഛദ്ദയ്‌ക്കൊപ്പം പരിനീതി ചോപ്രയെ കണ്ടിരുന്നു, ഇരുവരുടെയും ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button