CinemaLatest NewsMollywoodWOODs

സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിൽ നടിമാരെ പരസ്യമായി ആക്ഷേപിച്ചു, സംഘാടകർക്കെതിരെ സോഷ്യൽ മീഡിയ

വ്യക്തി അധിക്ഷേപത്തിലേക്ക് കടക്കുന്ന തരത്തിലുള്ള തമാശകൾ‍ നടത്തരുതെന്നും ജനങ്ങൾ

നടിമാരെ ആക്ഷേപിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകർ. സ്വകാര്യ ചാനലിലെ സ്റ്റാർ മാജിക്കെന്ന പരിപാടിയിലാണ് നടിമാരെ ആക്ഷേപിച്ച് പ്രോ​ഗ്രാം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ചാനൽ നടിമാരെ അധിക്ഷേപിച്ച് പ്രോ​ഗ്രാം വന്നത്. തങ്കച്ചൻ, അഖിൽ വിതുര എന്നിവരാണ് പരിപാടി നടത്തിയത്. സ്കിറ്റിനിടയിൽ ഉത്സവ സീസൺ കഴിഞ്ഞാൽ എങ്ങനെയാണ് ജീവിക്കുന്നത് എന്നാണ് അഖിൽ തങ്കച്ചനോട് ചോദിക്കുന്നത്.

ഇതിന് മറുപടിയായി ഉത്ഘാടനം നടത്തിയാണ് ജീവിക്കുന്നത് എന്നാണ് തങ്കച്ചൻ മറുപടി നൽകുന്നത്. തങ്കച്ചൻ പിറകിൽ എന്തോ കെട്ടിവച്ച് സൈസ് കൂട്ടിവച്ചിരിക്കുന്നതും പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നതാണ്.

ഉത്ഘാടനം കുറെ ഉള്ളതുകൊണ്ട് എങ്ങനെയോ കഴിഞ്ഞുപോകുന്നുവെന്ന് തങ്കച്ചൻ മറുപടി നൽകുന്നുണ്ട്. മലയാള സിനിമയിലെ നടിമാരെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പരിപാടി നടത്തുന്നതെന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ലോകമെങ്ങും ലക്ഷക്കണക്കിന് ആൾക്കാർ കാണുന്ന പരിപാടിയിൽ ഇത്തരമൊരു നിലവാരം കുറഞ്ഞ പരിപാടി നടത്തിയത് മോശമായിപ്പോയി എന്നാണ് ആരാധകർ വിമർശിക്കുന്നത്.

പ്രമുഖ നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് സ്കിറ്റ് നടത്തിയതെന്നും പരിപാടി നടത്തിയവരും സംഘാടകരും മാപ്പ് പറയണമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആവശ്യപ്പെടുന്നത്. വ്യക്തി അധിക്ഷേപത്തിലേക്ക് കടക്കുന്ന തരത്തിലുള്ള തമാശകൾ‍ നടത്തരുതെന്നും ജനങ്ങൾ മറുപടി നൽകുന്നു.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button