GeneralLatest NewsMollywoodNEWSWOODs

ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങനെ എന്ന് ഓർത്തിട്ടുണ്ട്, ഇപ്പോഴത്തെ മാറ്റത്തിൽ അത്ഭുതം: നടൻ ഷൈൻ ടോം ചാക്കോയെപ്പറ്റി അനുശ്രീ

പുള്ളി കൗണ്ടർ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു

നടൻ ഷൈൻ ടോം ചാക്കോയെപ്പറ്റി അനുശ്രീ പങ്കുവച്ച വാക്കുകൾ വൈറൽ. ഷൈൻ ഇന്റർവ്യൂസിൽ ഒക്കെ സംസാരിക്കുന്നത് കാണുമ്പോൾ ആളാകെ മാറിപ്പോയോ എന്ന് ചിന്തിക്കുമെന്നു കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ പങ്കുവച്ചു.

read also:‘ഉദ്ഘാടനം ഉള്ളതുകൊണ്ട് ജീവിക്കുന്നു’ പിന്‍ഭാഗം കാണിക്കുന്ന നടത്തവുമായി തങ്കച്ചന്‍, ഹണിറോസിനെ കളിയാക്കിയെന്ന് വിമർശനം

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘ഷൈൻ ഇപ്പോൾ ഭയങ്കര സംഭവമായി മാറി. ഇന്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ഇതിഹാസയിൽ അഭിനയിക്കുന്ന സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യൻ. വണ്ടിയിൽ കേറിയിരുന്നാലും അതിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോൾ വന്നു അഭിനയിച്ചിട്ട് പോകും. ഞാൻ ആ സിനിമയിൽ സ്‌മോക്ക് ചെയ്യുന്ന സീൻ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാൻ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു.

അന്നാണെങ്കിലും നമ്മൾ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു. ഇപ്പൊ പുള്ളി കൗണ്ടർ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു’, അനുശ്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button