CinemaKollywoodLatest NewsWOODs

വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസ്സായി രജനി: ജയിലർ റിലീസ് തീയതി പുറത്ത്

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമാണ് സിനിമയിൽ രജനീകാന്ത്

തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. സൂപ്പർ താരങ്ങളായ മോഹൻ ലാലും, രജനിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലർ.

രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാലുമെത്തുന്നു. റിലീസ് വിവരം പങ്കുവച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.

ഓ​ഗസ്റ്റ് 10 ന് ചിത്രം റിലീസ് ചെയ്യും. വിന്റേജ് ലുക്കിലെത്തുന്ന മോഹൻ ലാലും, മാസ് ലുക്കിലെത്തുന്ന രജനിയെയും ചിത്രത്തിൽ കാണാം. നെൽസൺ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. രമ്യാ കൃഷ്ണനും ചിത്രത്തിൽ പ്രധാന റോളിലെത്തുന്നു.

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമാണ് സിനിമയിൽ രജനീകാന്ത്.

shortlink

Related Articles

Post Your Comments


Back to top button