CinemaLatest NewsTollywoodWOODs

മറ്റൊരു ലാലേട്ടൻ ചിത്രം കൂടി തെലുങ്കിലേക്ക്: മോഹൻലാലിന്റെ വേഷം അവതരിപ്പിക്കുക സൂപ്പർസ്റ്റാർ ചിരഞ്ജീവി

ചിരഞ്ജീവി റീമേക്ക് ചെയ്യുന്നത് തന്റെ കരിയറിലെ 156 ആം ചിത്രമായായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ

സംവിധായകൻ കല്യാൺ കൃഷ്ണയുമായി മെഗാസ്റ്റാർ ചിരഞ്ജീവി കൈകോർക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇരുവരും മോഹൻലാലിന്റെ ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ റീമേക്കിനായിരിക്കും ഒരുമിക്കുക.

മെഗാസ്റ്റാറിന്റെ മകൾ സുസ്മിത കൊനിഡേലയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. സെൻസേഷനൽ നടി ശ്രീ ലീലയുടെ നായകനായി ചിത്രത്തിൽ അഭിനയിക്കാൻ യുവ നായകനും, ഡിജെ തില്ലു ഫെയിം സിദ്ധു ജൊന്നലഗദ്ദയുടെ പേരും പരി​ഗണനയിലുണ്ട്.

മറ്റ് ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് റീമേക്ക് ചെയ്യുന്നത്. പൃഥിരാജ് – മോഹൻലാൽ കൂട്ടുകെട്ടിലെ ബ്രോ ഡാഡി സൂപ്പർസ്റ്റാർ ചിരഞ്ജീവി റീമേക്ക് ചെയ്യുന്നത് തന്റെ കരിയറിലെ 156 ആം ചിത്രമായായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തല അജിത് ചിത്രം വേതാളത്തിന്റെ തെലു​​ഗ് റീമേക്കായ ഭോല ശങ്കർ എന്ന ചിത്രമാണ് ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രം. ദമ്പതികളായ ജോൺ കാറ്റാടി (മോഹൻലാൽ) അന്നമ്മ (മീന) എന്നിവരുടെ കഥയാണ് ബ്രോ ഡാഡി നമ്മോട് പറയുന്നത്. ഇവരുടെ മകൻ ഈശോ (പൃഥ്വിരാജ് സുകുമാരൻ) ബെംഗളൂരുവിൽ പരസ്യ മേഖലയിൽ ജോലി ചെയ്യുന്നു. ഈശോ ബംഗളുരുവിൽ അന്നയുമായി (കല്യാണി പ്രിയദർശൻ) ലിവ്-ഇൻ ബന്ധത്തിലാകുന്നു, തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

 

shortlink

Related Articles

Post Your Comments


Back to top button