BollywoodCinemaLatest NewsWOODs

ആരാധകന്റെ അമിതമായ സ്നേഹപ്രകടനം: ​ഗായകൻ അർജിത് സിംങിന് പരിക്കേറ്റു

പരിക്കേറ്റിട്ടും ​ഗായകൻ പരിപാടി ഉപേക്ഷിച്ചില്ല

കേസരിയ, തും ഹി ഹോ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ഹൃദയം കീഴടക്കിയ ബോളിവുഡ് ​ഗായകനാണ് അർജിത് സിംങ്. ഔറം​ഗബാദിൽ നടന്ന പരിപാടിക്കിടെ ഒരു ആരാധകൻ ​ഗായകന്റെ കൈ പിടിച്ച് വലിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ നീക്കത്തിൽ പകച്ചുപോയ ​ഗായകന്റെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. ആരാധകന്റെ അതിര് കടന്ന സ്നേഹം മൂലം ​ഗായകന്റെ കൈക്ക് സാരമായി പരിക്കേറ്റു.

“എന്തിനാണ് നിങ്ങൾ എന്റെ കൈ വലിച്ചത്? നോക്കൂ, ഇപ്പോൾ എനിക്ക് എന്റെ കൈ ചലിപ്പിക്കാൻ പോലും കഴിയുന്നില്ല, എനിക്ക് മ്യൂസിക് പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിൽ ഷോ എങ്ങനെ തുടരും? എനിക്ക് എന്റെ എല്ലാ ആരാധകരുമായും ഇടപഴകാൻ ആഗ്രഹമുണ്ട്, എനിക്ക് അളവറ്റ സ്നേഹമുണ്ട്, പക്ഷേ ഇത്തരമൊരു കാര്യങ്ങൾ സംഭവിക്കാൻ പാടില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം,” ആവേശഭരിതമായ ആരാധകനോട് അദ്ദേഹം മാന്യമായി പറയുന്നത് വൈറലായി മാറുകയും ചെയ്തു.

എന്നാൽ കൈക്ക് പരിക്കേറ്റ ​ഗായകന് വേദിയിൽ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് മികച്ച ചികിത്സ നൽകുകയും ചെയ്തു. തുടങ്ങിയ മ്യൂസിക് ഷോ പാതിവഴിയിൽ നിർത്താൻ താൽപ്പര്യം ഇല്ലാതിരുന്നതിനാലാണ് പരിക്കേറ്റിട്ടും ​ഗായകൻ പരിപാടി ഉപേക്ഷിക്കാതിരുന്നത്.

രാജ്യം മുഴുവൻ സഞ്ചരിച്ചുള്ള ടൂറിന്റെ ഭാ​ഗമായി ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇതിനകം പരിപാടികൾ അവതരിപ്പിച്ച ശേഷമാണ് അർജിത് സിംങ് ഔറം​ഗാബാദിൽ പരിപാടിക്ക് എത്തിയത്.

പരിക്കേറ്റിട്ടും പൊട്ടിത്തെറിക്കാതെ, ശാന്തനായി ആരാധകരോട് ഇടപെട്ട അർജിത് സിംങിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ശാന്തമായി ചെയ്ത തെറ്റ് ആരാധകർക്ക് മനസിലാക്കി കൊടുത്ത താരത്തെ മറ്റുള്ളവർ മാതൃകയാക്കണമെന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button