GeneralLatest NewsNEWSTollywoodWOODs

വെജിറ്റേറിയനായ നടി രശ്‌മിക ചിക്കന്‍ ബര്‍ഗർ കഴിക്കുന്ന പരസ്യം: നടിക്കെതിരെ വിമർശനം

വിമര്‍ശനങ്ങള്‍ കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഒഫ് ചെയ്തിരിക്കുകയാണ്.

പരസ്യചിത്രത്തില്‍ അഭിനയിച്ച നടി രശ്‌മികയ്ക്ക് എതിരെ വിമർശനം. പ്രശസ്ത ജങ്ക് ഫുഡ് കമ്പനിയുടെ ചിക്കന്‍ ബര്‍ഗറിന്റെ പരസ്യത്തിലാണ് രശ്‌മിക പ്രത്യക്ഷപ്പെട്ടത്. എന്നാൽ സസ്യഭുക്കായ രശ്മിക ചിക്കൻ ബര്‍ഗര്‍ കഴിക്കുന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

read also: എന്തുകൊണ്ട് ക്രൂരനായ ആ കൊലപാതകിയെ കൊല്ലാതെ വിട്ടു: വിമർശിച്ച് മംമ്ത

പരസ്യത്തിലൂടെ രശ്മിക ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് രശ്മിക പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച്‌ കഴിക്കുന്ന പരസ്യമാണ് പുറത്തു വന്നിരിക്കുന്നത്. ഇത് ശരിയായ കാര്യമാണോ എന്നും സമൂഹത്തിന് മാതൃകയാകേണ്ട താരങ്ങള്‍ ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നും ചിലർ വിമർശിക്കുന്നു.

വിമര്‍ശനങ്ങള്‍ കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഒഫ് ചെയ്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button