CinemaLatest NewsTollywoodWOODs

ആരാധകർക്ക് പിറന്നാൾ ദിവസം ഐസ്ക്രീം നൽകി സൂപ്പർ താരം വിജയ് ദേവരക്കൊണ്ട

എല്ലാ ന​ഗരങ്ങളിലും ഉള്ള തന്റെ ആരാധകർക്ക് ഐസ്ക്രീം വിതരണം നടത്തി

ചുരുങ്ങിയ നാളുകൾക്കുള്ളിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരക്കൊണ്ട. സാധാരണ തന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി എന്തെങ്കിലും സർപ്രൈസ് താരം ഒരുക്കാറുണ്ട്.

എന്നാൽ ഇത്തവണ താരം ഒരുക്കിയ സമ്മാനം ഏറെ ഹൃദ്യം ആണെന്നാണ് ആരാധകർ പറയുന്നത്. എല്ലാ ന​ഗരങ്ങളിലും ഉള്ള തന്റെ ആരാധകർക്ക് ഐസ്ക്രീം വിതരണം നടത്തി.

വിശാഖപട്ടണം, ചെന്നൈ, ഹൈദ​രാബാദ്, വിശാഖപട്ടണം, ബെം​ഗളുരു, ഡൽഹി, പൂനെ എന്നിവിടങ്ങളിലാണ് ആരാധകർക്ക് ഐസ്ക്രീം വിതരണം നടത്തിയത്.

‘ദ ദേവരക്കൊണ്ട ബർത്ഡേ ട്രക്ക്’ എന്ന പേരിൽ ട്രക്ക് ഇറക്കിയാണ് താരം ഐസ്ക്രീം വിതരണം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button