GeneralLatest NewsMollywoodNEWSWOODs

ഒന്‍പതാം ദിനം റെക്കോര്‍ഡ് നേട്ടം: ‘ദ കേരള സ്‌റ്റോറി’ 100 കോടി ക്ലബ്ബിൽ

ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിവാദങ്ങൾ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും പ്രദർശനത്തിനെത്തി ഒന്‍പതാം ദിനം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ‘ദ കേരള സ്‌റ്റോറി’. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന വാദമാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തിന് കാരണമായത്. തമിഴ്‌നാട്ടിലും ബംഗാളിലും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button