GeneralLatest NewsMollywoodNEWSWOODs

ഇടുപ്പില്‍ കൈകൊണ്ട് ഉരസി, സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്തു: നടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം!

തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാന്‍

കെഎസ്‌ആര്‍ടിസി ബസില്‍ യുവ നടിയ്ക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. നടി പരാതിപ്പെട്ടതിനെ തുടർന്ന് ബസില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

തനിക്ക് നേരിട്ട ദുരവസ്ഥ നടി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു. മെയ് 16 ചൊവ്വാഴ്ച തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ അങ്കമാലി കഴിഞ്ഞ് കൊച്ചി എയര്‍പ്പോര്‍ട്ടിന് മുമ്പാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത് നടി പറഞ്ഞു.

read also: ന്യൂസിലൻഡിൽ ചിത്രീകരിച്ച ‘പപ്പ’: തീയേറ്ററിലേക്ക്

സംഭവത്തെക്കുറിച്ചു യുവതി വീഡിയോയില്‍ പറയുന്നത് ഇപ്രകാരം,

ഇന്നലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാന്‍. രാവിലെ 8 മണിക്കാണ് കെഎസ്‌ആര്‍ടിസി ബസില്‍ കയറിയത്. തലേന്ന് രാത്രി ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല അതിനാല്‍ ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയി. അങ്കമാലിയില്‍ എത്തിയപ്പോള്‍ ഒരു മനുഷ്യന്‍ വന്ന് എന്റെ അടുത്തിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു. ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നതിന്റെ നടുക്കാണ് അയാള്‍ വന്നിരുന്നത്. ഞാന്‍ ജനലിന്റെ അടുത്താണ് ഇരുന്നത്. ആള് എന്റെ അടുത്തിരുന്നിട്ട് എവിടേക്കാണ് പോകുന്നത്, ബ്ലോക്ക് ഉണ്ടാകുമോ എന്നൊക്കെ ചോദിച്ചു, കളമശ്ശേരിക്കാണെന്നും പറഞ്ഞു. അയാള്‍ മാന്യമായി വസ്ത്രം ധരിച്ചിരുന്നു. അയാള്‍ ചോദിച്ചതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞു.

രണ്ടു സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ അയാളുടെ കൈ എന്റെ ഇടുപ്പില്‍ ഉരയുന്നത് പോലെ തോന്നി. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്, അയാളുടെ കൈ എന്റെ മേല്‍ ഉരയുന്നുണ്ട്. മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. ഞാന്‍ ബസിന്റെ വിന്‍ഡോ ഉയര്‍ത്തി അവിടേക്ക് നോക്കി അയാളില്‍നിന്ന് അകലം പാലിച്ച്‌ മിണ്ടാതെ ഇരുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ സിപ്പ് അഴിച്ച്‌ സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാത്ത ഞാന്‍ പെട്ടെന്ന് എന്റെ ഫോണ്‍ എടുത്ത് വിഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു. അയാള്‍ ഒന്നുമറിയാത്തതുപോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ്പ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാന്‍ പോയി. ഞാന്‍ ഒച്ചയുണ്ടാക്കി.

നടന്ന സംഭവം പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ എന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് ഞാനും പറഞ്ഞു. എന്നാല്‍ അയാള്‍ തന്റെ സിപ്പ് ഒന്നും ഓപ്പണ്‍ അല്ല ഇവര്‍ വെറുതെ പറയുകയാണ് എന്നാണു പറഞ്ഞത്. ബസ് അപ്പോള്‍ എയര്‍പോര്‍ട്ടിന്റെ അടുത്തായി നിര്‍ത്തി. ഡോര്‍ തുറന്നതും അയാള്‍ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ കണ്ടക്ടറെ തള്ളി ഇട്ടിട്ട് അയാള്‍ വീണ്ടും ഓടി. കണ്ടക്ടറും ബസിലെ ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു, അപ്പോഴേക്കും പോലീസ് വന്നു. ബസില്‍ ഒരു നിയമവിദ്യാര്‍ഥിനി ഉണ്ടായിരുന്നു. അവര്‍ എന്നോടൊപ്പം നിന്നു. അവര്‍ക്ക് ഞാന്‍ നന്ദിപറയുന്നു. ഞങ്ങള്‍ പെലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. എന്നെ സഹായിച്ച നിയമവിദ്യാര്‍ഥി ഒരിക്കല്‍ നല്ലൊരു വക്കീല്‍ ആയി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്ബാശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇനി അവന്‍ ആ സിപ്പ് തുറക്കുമ്ബോള്‍ എന്റെ മുഖം ഓര്‍ക്കണം. ആ സിപ്പ് തുറക്കാന്‍ അവന്‍ പേടിക്കണം.

shortlink

Related Articles

Post Your Comments


Back to top button