CinemaKollywoodLatest NewsWOODs

പ്രശസ്ത നടി വിജയലക്ഷ്മി അന്തരിച്ചു

ചെറിയ സഹകഥാപാത്രങ്ങളെയും നടി അവതരിപ്പിച്ചിരുന്നു

പ്രശസ്ത സീരിയൽ നടി വിജയലക്ഷ്മി അന്തരിച്ചു (70). ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു നടിയുടെ അന്ത്യം.

തമിഴ് സീരിയലുകളിൽ നിറഞ്ഞു നിന്ന നടിയായിരുന്നു വിജയലക്ഷ്മി. ഭാരതി കണ്ണമ്മ എന്ന സീരിയലിൽ നടി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായി മാറിയിരുന്നു. സീരിയലിൽ നായികയായ ‘കണ്ണമ്മ’യുടെ അമ്മൂമ്മയുടെ വേഷമാണ് വിജയലക്ഷ്മി അവതരിപ്പിച്ചത്.

ശരവണൻ മീനാച്ചി എന്ന ഹിറ്റ് സീരിയലിലും താരം വേഷമിട്ടിരുന്നു. രജനിയും കമലും അഭിനയിച്ച സിനിമകളിൽ ചെറിയ സഹകഥാപാത്രങ്ങളെയും നടി അവതരിപ്പിച്ചിരുന്നു.

പത്തോളം ചിത്രങ്ങളിൽ വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ആർട്ടിസ്റ്റായിട്ടാണ് വിജയലക്ഷ്മി തന്റെ കരിയർ ആരംഭിച്ചത്. വൃക്കരോ​ഗത്തിന് ചികിത്സയിലായിരുന്ന നടി, ചികിത്സക്കിടെ വീണ് പരിക്കേറ്റിരുന്നതായും വാർത്തകൾ വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button