CinemaLatest NewsTollywoodWOODs

തെന്നിന്ത്യൻ സൗന്ദര്യ റാണി സാമന്തയുടെ നായകനായി സിദ്ദു ജോനല​ഗഡ എത്തുമോ?

ഓൺസ്ക്രീൻ കെമിസ്ട്രിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ആരാധകർ

സംവിധായകൻ വിമൽ കൃഷ്ണയുടെ മ്യൂസിക്കൽ റോം കോം ചിത്രം ഡിജെ ടില്ലുവിലെ മികച്ച അഭിനയത്തിന് ശേഷം നടൻ സിദ്ദു ജോനല​ഗഡ തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ നായകനാകുന്നുവെന്ന് റിപ്പോർട്ടുകൾ.

നിർമ്മാതാവ് രാം തല്ലൂരിയുടെ നേതൃത്വത്തിൽ ഈ ചിത്രം നിർമ്മിക്കപ്പെടുമെന്നും സൂചനകളുണ്ട്. മലയാള നടൻ നായകനായെത്തിയ സാമന്തയുടെ ശാകുന്തളം എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

വൻ പ്രതീക്ഷകളോടെയെത്തിയ ചിത്രം ബോക്സോഫീസിൽ പരാജയമായി മാറിയിരുന്നു. മികച്ച അഭിനയ പാടവവും കഴിവുമുള്ള സിദ്ദു ജോനല​ഗഡയും സാമന്തയും പുത്തൻ ചിത്രത്തിൽ ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ആരാധകർ.

‘ഡിജെ ടില്ലു’വിലെ മാസ്മരിക പ്രകടനം സിദ്ദുവിന് ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു. തിരഞ്ഞെടുത്ത ഓരോ റോളും സിദ്ദു അതിമനോഹരമായാണ് ചെയ്തത്. തല്ലുമാല ചിത്രത്തിന്റെ റീമേക്കിലും സിദ്ദു അഭിനയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button