CinemaLatest NewsMollywoodWOODs

നടി സുചന്ദ്ര ദാസ് ​ഗുപ്തക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

ബൈക്ക് ടാക്സിയിലാണ് നടി വീട്ടിലേക്ക് മടങ്ങിയത്

ബെം​ഗാളി നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തിൽ മരിച്ചു. 29 കാരിയായ നടി ഷൂട്ടിംഗ് കഴിഞ്ഞ് പാനിഹതിയിലെ പിതാവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

സുചന്ദ്ര നിരവധി ബംഗാളി സീരിയൽ, ടിവി ഷോകളുടെ ഭാ​ഗമായി നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു. ബൈക്ക് ടാക്സിയിലാണ് നടി വീട്ടിലേക്ക് മടങ്ങിയത്.

എന്നാൽ പെട്ടെന്ന് ഒരു സൈക്കിൾ റോഡിന് കുറുകെ വരുകയും, ബൈക്ക് ഓടിച്ചിരുന്നയാൾ പെട്ടെന്ന് വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ മോട്ടോർ സൈക്കിളിന് പിന്നിൽ ഇരുന്ന സുചന്ദ്ര തെറിച്ച് നിലത്ത് വീഴുകയും പിന്നിൽ നിന്ന് വന്ന ട്രക്ക് നടിയുടെ ശരീരത്തു കൂടെ കയറി ഇറങ്ങുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button