BollywoodCinemaLatest NewsWOODs

സൂപ്പർ ഹിറ്റ് ചിത്രം ​ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ദി കേരളാ സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കടുത്ത നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

എന്നാൽ ഒരു മീഡിയ പോർട്ടലിനു നൽകിയ അഭിമുഖത്തിൽ, ദി കേരള സ്റ്റോറി സംവിധായകൻ തന്റെ ആശുപത്രിവാസത്തെക്കുറിച്ച് തുറന്നുപറയുകയും തന്റെ ആരോഗ്യവിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

പരിവർത്തനം ചെയ്ത പെൺകുട്ടികളെക്കുറിച്ചാണ് സിനിമ പറയുന്നത്. അദ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്വാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വിവാദങ്ങൾ‌ അനവധി വന്നതിനെ തുടർന്ന് സുദീപ്തോ സെൻ സംവിധാനം ചെയ്ത്, വിപുൽ ഷാ നിർമ്മിച്ച ഈ ചിത്രം റിലീസിന് മുമ്പ് തന്നെ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടുകയും ലോകമെമ്പാടുമായി 264.4 കോടി രൂപ ഇതിനോടകരം കളക്ഷൻ നേടുകയും ചെയ്തു.

സംവിധായകൻ സുദീപ്തോ സെൻ ആശുപത്രിയിലായതിനാൽ സിനിമാ പ്രമോഷണൽ യാത്രകളെല്ലാം മാറ്റിവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

shortlink

Post Your Comments


Back to top button