CinemaHollywoodLatest NewsWOODs

വമ്പൻ ഹിറ്റായ കേരള സ്റ്റോറിക്ക് പിന്നാലെ ചെന്നൈ സ്റ്റോറി ഒരുങ്ങുന്നു: നായിക തെന്നിന്ത്യൻ സൗന്ദര്യ റാണി സാമന്ത

പിതാവിനെ തേടി ജന്മനാടായ ചെന്നൈയിലേക്ക് മടങ്ങുന്ന ഒരാളുടെ കഥയാണ് ഈ സിനിമ

പ്രശസ്ത നടി സാമന്ത റൂത്ത് പ്രഭു തന്റെ അടുത്ത ചിത്രമായ ‘ചെന്നൈ സ്റ്റോറി’യുടെ ഷൂട്ടിംങ്ങുമായി തിരക്കിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘ശാകുന്തളം’ എന്ന ഫാന്റസി ചിത്രത്തിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്. റൂസോ ബ്രദേഴ്‌സ് നിർമ്മിച്ച് രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്ത ‘സിറ്റാഡൽ’ എന്ന ഇന്ത്യൻ പരമ്പരയിലൂടെയാണ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

അമ്മയുടെ മരണശേഷം, വേർപിരിഞ്ഞ പിതാവിനെ തേടി ജന്മനാടായ ചെന്നൈയിലേക്ക് മടങ്ങുന്ന ഒരാളുടെ കഥയാണ് ഈ സിനിമ പറയുന്നത്. തന്റെ അന്വേഷണത്തിൽ സഹായിക്കാനായി അദ്ദേഹം ഒരു സ്വകാര്യ ഡിറ്റക്ടീവിനെ നിയമിക്കുന്നു. വിവേക് ​​യുവാവായി അഭിനയിക്കുമ്പോൾ സാമന്തയാണ് ഡിറ്റക്ടീവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വിവേക് കൽറയും സാമന്തയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ടിമേരി എൻ. മുരാരിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട “അറേഞ്ച്മെന്റ് ഓഫ് ലവ്” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സാമന്ത റൂത്ത് പ്രഭു നായികയായെത്തുന്ന ഇംഗ്ലീഷ് സിനിമയായ “ചെന്നൈ സ്റ്റോറി” യുടെ കഥ.

ചിത്രത്തിനുപുറമെ, ശിവ സംവിധാനം ചെയ്യുന്ന, വിജയ് ദേവരകൊണ്ട അഭിനയിക്കുന്ന ലവ് സ്റ്റോറിയിലും സാമന്ത അടുത്തതായി അഭിനയിക്കും.

 

 

shortlink

Related Articles

Post Your Comments


Back to top button