CinemaLatest NewsNew ReleaseNEWSNow Showing

മുരുകൻ തീർന്നു! സകല റെക്കോർഡുകളും തകർത്ത് ‘2018’ – മലയാളത്തിലെ ആദ്യത്തെ 150 കോടി പിറന്നു

വലിയ ഹൈപ്പോ പ്രചാരണങ്ങളോ ഇല്ലാതെ റിലീസ് ആയ 2108 എന്ന ജൂഡ് ആന്റണി ചിത്രം 150 കോടി ക്ലബ്ബിൽ പ്രവേശിച്ചു. മലയാളത്തിലെ ആദ്യത്തെ 150 കോടി ചിത്രമാണ് 2018. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. സാറ്റലൈറ്റ് കളക്ഷനൊന്നും കൂട്ടാതെ തീയറ്ററിൽ നിന്നുമാത്രമാണ് 150 കോടിയിലേക്ക് 2018 എത്തിയത്.

ഒരു മലയാള ചിത്രം ആദ്യമായി ഒരു കോടി ഗ്രോസ് കളക്ഷന്‍ നേടുന്നത് 1987 ല്‍ ആണ്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി ആയിരുന്നു ആ ചിത്രം. ആദ്യ ഒരു കോടി ക്ലബ്ബില്‍ നിന്ന് ആദ്യ 50 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ സഞ്ചരിച്ചത് 26 വർഷങ്ങൾ കൊണ്ടാണ്. ദൃശ്യമായിരുന്നു മലയാളത്തിലെ ആദ്യ 50 കോടി നേടുന്ന ചിത്രം. ദൃശ്യം പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ തന്നെ നായകനായ പുലിമുരുകന്‍ ആദ്യ നൂറ് കോടി കളക്ഷൻ നേടുന്ന സിനിമയായി.

പുലിമുരുകന്‍റെ കളക്ഷന്‍ ബ്രേക്ക് ചെയ്യാൻ ഏഴ് വർഷമെടുത്തു. 150 കോടി നേടി ഇന്ന് മലയാളത്തിലെ സകല റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണ് ജൂഡിന്റെ 2018 എന്ന സിനിമ. ഇതിനിടെ ലൂസിഫർ, ഭീഷ്മ പർവ്വം, കുറുപ്പ്, മാളികപ്പുറം തുടങ്ങിയ സിനിമകൾ വന്നുപോയെങ്കിലും മുരുകന്റെ റെക്കോർഡ് തീർത്തോ എന്ന് തുടങ്ങിയ ചർച്ചകൾക്ക് ഒരു ക്ലാരിറ്റി ഉണ്ടായിരുന്നില്ല. എന്നാൽ, 2108 ന്റെ മുന്നിൽ ‘മുരുകൻ തീർന്നു’ എന്ന് തന്നെ പറയാം. ഇപ്പോഴിതാ മോഹൻലാൽ ഫാൻസിന്റെ ഔദ്യോഗിക ഗ്രൂപ്പും ട്വിറ്ററിലൂടെ പറഞ്ഞു. ‘മുരുകൻ തീർന്നു’.

shortlink

Related Articles

Post Your Comments


Back to top button