CinemaLatest NewsMollywoodWOODs

പലപ്പോഴും ഉടുപ്പൂരി കളയുന്നത്ര ലാഘവത്തോടെ കഥാപാത്രങ്ങളെ മറക്കും, പക്ഷെ അതെന്നെ വേട്ടയാടുന്നു: സുധീർ കരമന

ഈ കഥാപാത്രം ഏറെ നാളായിട്ടും ഇതുവരെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നുണ്ടെന്നും സുധീർ

 

മലയാള പ്രേക്ഷകരുടെ ഇഷ്ട നടൻമാരിലൊരാളാണ് സുധീർ കരമന. തന്നെ ഇന്നും പിന്തുടരുന്ന ഒരു കഥാപാത്രത്തെക്കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്.

പലപ്പോഴും ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ വേ​ഗം മനസിൽ നിന്ന് പോകാറുണ്ടെന്നും എന്നാൽ ഈ കഥാപാത്രം ഏറെ നാളായിട്ടും ഇതുവരെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നുണ്ടെന്നും സുധീർ കരമന പറഞ്ഞു.

താൻ അഭിനയിച്ച ലെഫ്റ്റ് റൈറ്റ് ലൈഫ്റ്റ് എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചാണ് നടൻ പറഞ്ഞത്. അലിയാർ എന്ന കഥാപാത്രമാണ് തന്നെ ഇപ്പോഴും വേട്ടയാടുന്നതെന്നാണ് സുധീർ കരമന പറഞ്ഞത്.

തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ​ഗോപിയുമായി വർഷങ്ങളുടെ ബന്ധമുണ്ടെന്നും തനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട വളരെ കുറച്ച് എഴുത്തുകാരിൽ ഒരാളാണ് മുരളി ​ഗോപിയെന്നും സുധീർ കരമന വ്യക്തമാക്കി.

പലപ്പോഴും ചിത്രങ്ങൾ കഴിഞ്ഞാൽ ഉടുപ്പൂരുന്ന പോലെ അനായാസം കഥാപാത്രത്തെ മറക്കാം, എന്നാൽ ആ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല, അതുമല്ലെങ്കിൽ മുരളി ​ഗോപിയുടെ ശക്തമായ എഴുത്ത് കാരണമാവാം അല്ലെങ്കിൽ അരുൺ കുമാർ എടുത്തതിന്റെ പ്രത്യേകതയോ ആകാം, അലിയാർ ഇന്നും മനസ്സിൽ നിന്നും മായുന്നില്ലെന്ന് സുധീർ കരമന പറയുന്നു. സംവിധായകൻ അരുൺ കുമാർ അരവിന്ദും തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും ഒരുമിച്ച ചിത്രം കൂടിയായിരുന്നിത്.

 

shortlink

Related Articles

Post Your Comments


Back to top button