GeneralLatest NewsMollywoodNEWSWOODs

അല്‍ഫോണ്‍സ് പുത്രന്റെ വീട്ട് മുറ്റത്തു പതിനാറ് പെരുമ്പാമ്പ്‌ !!

വീട്ട് മുറ്റത്ത് ജല അതോറിറ്റി ഉപേക്ഷിച്ചുപോയ പൈപ്പുകള്‍ ഉണ്ടായിരുന്നു.

 സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ വീട്ട് മുറ്റത്തുനിന്ന് പിടിച്ചത് പതിനാറ് പാമ്പുകളെ. താരത്തിന്റെ ആലുവയിലെ വീട്ടില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.

ഗേറ്റിന് സമീപത്തും വീട്ടുമുറ്റത്തേയ്‌ക്കും കയറുന്ന പാമ്പിൻ കുഞ്ഞുങ്ങളെ സമീപവാസിയായ ഓട്ടോ ഡ്രൈവറാണ് കണ്ടത്. അല്‍ഫോണ്‍സിന്റെ വീട്ട് മുറ്റത്ത് ജല അതോറിറ്റി ഉപേക്ഷിച്ചുപോയ പൈപ്പുകള്‍ ഉണ്ടായിരുന്നു. ഇതിനുള്ളില്‍ നിന്നും പാമ്പിൻ കുഞ്ഞുങ്ങളെയും മുട്ടകളെയും കണ്ടെത്തി. പാമ്പുപിടുത്ത വിദഗ്ധൻ ഷൈനും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പാമ്പുകളെ ചാക്കില്‍ക്കെട്ടി വനംവകുപ്പിന് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button