GeneralLatest NewsMollywoodNEWSWOODs

ഡാൻസ് പാർട്ടി ചിത്രീകരണം പൂർത്തിയായി

 കൊച്ചി നഗരത്തിൻ്റെ ഉൾത്തുടിപ്പുകളാണ് യൂത്തിൻ്റെ കാഴ്ച്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നത്.

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.

 കൊച്ചി നഗരത്തിൻ്റെ ഉൾത്തുടിപ്പുകളാണ് യൂത്തിൻ്റെ കാഴ്ച്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നത്. ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്നവരുടെ ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ഏറെ വർണ്ണപ്പകിട്ടോടെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ .ശ്രീനാഥ് ഭാസി പ്രയാ ഗാമാർട്ടിൻ ,ലെ നാ,സാജു നവോദയാ ,നാരായണൻകുട്ടി, ശ്രദ്ധാഗോകുൽ, പ്രീതി രാജേന്ദ്രൻ,ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ്  അഭിനേതാക്കൾ.

read also: സെറീനയെ മുണ്ടുപൊക്കി കാണിച്ച് അഖില്‍: വിമർശനം

സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – സതീഷ് കൊല്ലം.
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും – ഡിസൈൻ – അതൺ മനോഹർ.
കോ-ഡയറക്ടർ – പ്രകാശ്.കെ.മധു .
ഡിസൈൻ: കൊളിൻസ് ലിയോഫിൽ .
പ്രൊജക്റ്റ് കോ ഓർഡിനേറ്റർ -ഷഫീഖ്.
പ്രൊജക്റ്റ് ഡിസൈനർ – മധു തമ്മനം
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്.
ഫോട്ടോ – നിദാദ്.

shortlink

Related Articles

Post Your Comments


Back to top button