CinemaKollywoodLatest NewsWOODs

കമൽ ഹാസൻ 20 വർഷം മുൻപ് കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റുന്നത് ചിത്രീകരിച്ചു: ചർച്ചകളിൽ നിറഞ്ഞ് അൻപേ ശിവം

കമൽഹാസന്റെ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ ചിത്രങ്ങളിലൊന്നാണ് അൻപേ ശിവം

കഴിഞ്ഞ ദിവസം ഒഡീഷയിലുണ്ടായ തീവണ്ടി അപകടം എല്ലാവരെയും കണ്ണീരിലാഴ്ത്തുമ്പോൾ, നടൻ കമൽ നായകനായി 20 വർഷം മുമ്പ് പുറത്തിറങ്ങിയ അൻപേ ശിവം എന്ന ചിത്രത്തെയാണ് പലരും ഓർക്കുന്നത്. നടൻ കമൽഹാസന്റെ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ ചിത്രങ്ങളിലൊന്നാണ് അൻപേ ശിവം.

നടൻ കമൽഹാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത് സുന്ദർ സി മാധവനാണ്. ചിത്രം ഇന്നും ആരാധകരാൽ ഏറെ ആഘോഷിക്കപ്പെടുന്നു. കമലും മാധവനും അഭിനയിച്ച് 2003-ൽ സുന്ദർ സി സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് 20 വർഷങ്ങൾക്ക് ശേഷം ചർച്ചകൾക്ക് വഴി തുറന്നത്.

എന്തിനാണ് ഈ സിനിമയെ ഒഡീഷ ട്രെയിൻ അപകടവുമായി ഇപ്പോൾ താരതമ്യം ചെയ്യുന്നത്, എന്ന സംശയം സിനിമ കാണാത്തവർക്ക് ഉയർന്നുവന്നേക്കാം. അൻപേ ശിവത്തിൽ, നടന്മാരായ കമൽഹാസനും മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽ പെടുന്നതായി അൻപേ ശിവത്തിൽ കാണിക്കുന്നുണ്ട്.

അൻപേ ശിവം സിനിമയുടെ സീനുമായി താരതമ്യപ്പെടുത്തി പലരും വേദനയോടെയാണ് ഇപ്പോൾ ഒഡീഷ ട്രെയിനപകട സംഭവം പങ്കുവയ്ക്കുന്നത്

 

shortlink

Related Articles

Post Your Comments


Back to top button