CinemaHollywoodLatest NewsWOODs

നീയാണെന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്, കൂടെ ജോലി ചെയ്തവരിൽ ഏറ്റവും മികച്ച വ്യക്തിയാണ് ദീപിക: വിൻ ഡീസൽ

സ്നേഹം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും വിൻ ഡീസൽ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ, എക്സ് എക്സ് എക്സ് റിട്ടേൺ ഓഫ് സെന്റർ കേജ് എന്ന ആക്ഷൻ ത്രില്ലറിലൂടെ ഹോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

അവൾ എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു, ഞാൻ അത് ഇഷ്ടപ്പെട്ടു. എല്ലാ സ്നേഹവും, എപ്പോഴും എന്നാണ് ദീപികയുമായി നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്ത് വിൻ എഴുതിയത്. തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ദീപിക പദുക്കോണിനോട് നന്ദി പറഞ്ഞുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി മാറി.

എത്ര മനോഹരമാണ്,” ഒരാൾ എഴുതി. “നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണണം,” മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇനിയൊരു ചിത്രം കൂടി ആസൂത്രണം ചെയ്യുന്നുണ്ടോ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. രണ്ടുപേരെയും ഒരുമിച്ച് സ്ക്രീനിൽ ഇനിയും കാണണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

2017 ലെ ഒരു ആക്ഷൻ ചിത്രമാണ് എക്സ് എക്സ് എക്സ് റിട്ടേൺ ഓഫ് സെന്റർ കേജ്. അതിന്റെ പ്രചരണാർത്ഥം കൂടിയാണ് വിൻ ഇന്ത്യയിൽ എത്തിയത്. പ്രീമിയറിൽ അദ്ദേഹം ദീപികയ്ക്കും മറ്റ് ഇന്ത്യൻ സെലിബ്രിറ്റികൾക്കും ഒപ്പം പങ്കെടുത്തിരുന്നു. അവളോടൊപ്പമുള്ള എന്റെ എല്ലാ നിമിഷങ്ങളും മനോഹരമാണ്. ഓരോ നിമിഷവും ഞാൻ സ്നേഹത്തിലായിരുന്നു, അവളോടുള്ള എന്റെ സ്നേഹം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും വിൻ ഡീസൽ കുറിച്ചു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button