CinemaHollywoodLatest NewsWOODs

പ്രശസ്ത നടി ​​ഗ്ലെൻഡ ജാക്സൺ അന്തരിച്ചു

രണ്ട് അക്കാദമി അവാർഡുകൾ ​​ഗ്ലെൻഡ നേടി

പ്രശസ്ത നടിയും രണ്ട് തവണ അക്കാദമി അവാർഡ് ജേതാവുമായ ഗ്ലെൻഡ ജാക്‌സൺ (87)‌അന്തരിച്ചു. ​​ഗ്ലെൻഡ അടുത്തിടെ ദി ഗ്രേറ്റ് എസ്കേപ്പർ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു, മൈക്കൽ കെയ്നിനൊപ്പം അഭിനയിച്ച വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു.

1960-കളിലെയും 70-കളിലെയും ഏറ്റവും വലിയ ബ്രിട്ടീഷ് താരങ്ങളിൽ ഒരാളായിരുന്നു ജാക്സൺ, “വിമൻ ഇൻ ലവ്”, “എ ടച്ച് ഓഫ് ക്ലാസ്” എന്നിവയ്ക്ക് രണ്ട് അക്കാദമി അവാർഡുകൾ ​​ഗ്ലെൻഡ നേടിയെടുത്തിരുന്നു.

സിനിമയിലെ വിജയത്തെത്തുടർന്ന്, ജാക്സൺ രാഷ്ട്രീയത്തിലേക്ക് കടക്കുകയും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 23 വർഷം ലേബർ എംപിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ശേഷം ഷേക്സ്പിയറിന്റെ “കിംഗ് ലിയർ” എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം ഉൾപ്പെടെ ഏറ്റവും പ്രശസ്തമായ വേഷങ്ങൾ ചെയ്ത് ശക്തമായി തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button