GeneralLatest NewsNEWSTV Shows

ബിഗ് ബോസ് സീസണ്‍ 5 ല്‍ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ലകാര്യം, ഇല്ലെങ്കില്‍ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ: ആര്യ

നാദിറ മെഹറിന്റെ ടിക്കറ്റ് ടു ഫിനാലെ നേടിയുള്ള ഫൈനല്‍ പ്രവേശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സീസണിലെ പ്രധാന മത്സരാര്‍ഥികളിലൊരാളായ വിഷ്ണു ജോഷി പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. അതിനിടയിൽ അപ്രതീക്ഷിതമായ മറ്റൊരു എവിക്ഷനും നടന്നു. കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡില്‍ ബിഗ് ബോസ് അതിനാടകീയമായി നാദിറ പുറത്താകുകയും ഒടുവിൽ ഫിനാലെ ടിക്കറ്റ് നേടുകയും ചെയ്തു.

read also: അന്യ സംസ്ഥാന ഉല്പന്നങ്ങൾ വേണ്ടെന്ന് വെക്കാൻ കേരളത്തിനാകില്ല, നന്ദിനി പാലിന് 7 രൂപ കുറവുണ്ട്: വൈറലായി നടന്റെ കുറിപ്പ്

നാദിറ മെഹറിന്റെ ടിക്കറ്റ് ടു ഫിനാലെ നേടിയുള്ള ഫൈനല്‍ പ്രവേശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇതിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ആര്യയുടെ പ്രതികരണം ശ്രദ്ധ നേടുന്നു.

ബിഗ് ബോസ് സീസണ്‍ 5 ല്‍ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ല കാര്യം. ഹോ. ഇല്ലെങ്കില്‍ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ. പക്ഷേ വല്ല കാര്യമുണ്ടോ എന്നൊന്നും അറിയില്ല. മൊത്തത്തില്‍ എന്തൊക്കെയോ ഒരു അപാകതകള്‍!” എന്നാണ് ആര്യ കുറിച്ചത്. നാദിറ എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നതും ബിഗ് ബോസ് സര്‍പ്രൈസ് നല്‍കുന്നതും ഒടുവില്‍ ജുനൈസ് നാദിറയ്ക്ക് ഫിനാലെ ടിക്കറ്റ് നല്‍കുന്നതിന്റെയും വീഡിയോ പങ്കുവച്ചു കൊണ്ടായിരിക്കുന്നു ആര്യയുടെ പോസ്റ്റ്

shortlink

Related Articles

Post Your Comments


Back to top button