BollywoodCinemaLatest NewsWOODs

ശ്രുതി കഞ്ചാവാണോ സാധാരണ ഉപയോ​ഗിക്കുന്നത്: നടിയോട് ചോദ്യവുമായി ആരാധകർ

മഞ്ഞ വസ്ത്രം ധരിക്കുന്നത് തനിക്ക് വെറുപ്പാണെന്നും ശ്രുതി

തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ സോഷ്യൽ മീഡിയയിലടക്കം സജീവമായ താരമാണ്. പലപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന താരമാണ് ശ്രുതി ഹാസൻ. ചില സമയങ്ങളിൽ ഈ വെളിപ്പെടുത്തലുകൾ ശ്രുതിയെ വിവാദങ്ങളിലും എത്തിച്ചിട്ടുണ്ട്.

തന്റെ സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാൻ ശ്രുതി സമയം കണ്ടെത്താറുണ്ട്. അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ താരം നടത്തിയ ചോദിക്കാം പറയാം എന്ന സെക്ഷനിൽ താരത്തിന് പല തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ശ്രുതി ഹാസന് കഞ്ചാവ് വലിക്കുന്ന ശീലമുണ്ടോ എന്ന് ആരോ ചോദിച്ചു. “ഇല്ല, ഞാൻ കുടിക്കില്ല, ശാന്തമായ ഒരു ജീവിതമാണ് നയിക്കുന്നത്, അതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്, ”തന്റെ ഒരു ട്രിപ്പി ചിത്രം പങ്കിട്ട് ശ്രുതി മറുപടി നൽകി.

എന്നാൽ മഞ്ഞ വസ്ത്രം ധരിക്കുന്നത് തനിക്ക് വെറുപ്പാണെന്നും പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം ധരിക്കണമെന്നതിനാൽ അത്തരം വസ്ത്രങ്ങളും ധരിക്കുമെന്നും താരം.

shortlink

Related Articles

Post Your Comments


Back to top button