GeneralLatest NewsMollywoodNEWSWOODs

‘താരം’ ഉപേക്ഷിച്ചിട്ടില്ല, നിവിൻ പോളി ചിത്രത്തെക്കുറിച്ച് നിഖില

നവംബറിൽ ഷൂട്ടിങ് തുടങ്ങിയ ചിത്രം ദിവസങ്ങൾക്ക് ശേഷം ചില കാരണങ്ങളാൽ നിർത്തിവയ്ക്കുകയായിരുന്നു

നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘താരം’ എന്ന ഷൂട്ടിങ് ആരംഭിച്ചതിനു പിന്നാലെ നിർത്തിവച്ചതോടെ ചിത്രം ഉപേക്ഷിച്ചതായി വാർത്ത. എന്നാൽ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി നിഖില വിമൽ. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്ന് നിഖില പറഞ്ഞു.

read also: കുടിക്കുമ്പോൾ ആസ്വദിച്ച് കുടിച്ചു, അങ്ങനെ തികഞ്ഞ മദ്യപാനിയായി പോയി: വെളിപ്പെടുത്തി സൂപ്പർ താരം പൂജ ഭട്ട്‌‌‌

കൊച്ചിയിൽ ‘പോർ തൊഴിൽ’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ ആണ് നിഖില വിമൽ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ ഷൂട്ടിങ് തുടങ്ങിയ ചിത്രം ദിവസങ്ങൾക്ക് ശേഷം ചില കാരണങ്ങളാൽ നിർത്തിവയ്ക്കുകയായിരുന്നു. ‘താരം’ നിർത്തി വച്ചതിന് പിന്നാലെ ഈ പ്രോജക്ട് ഉപേക്ഷിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അതുകൂടാതെ ഹനീഫ് അദേനി, ഡിജോ ജോസ് ആന്റണി ചിത്രങ്ങൾ നിവിൻ പൂർത്തിയാക്കുകയും ചെയ്തു.

വിവേക് രഞ്ജിത്ത് തിരക്കഥ ഒരുക്കുന്ന താരത്തിൽ നിഖില വിമൽ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, കയതു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവരാണ് മറ്റു അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button