CinemaLatest NewsMollywoodWOODs

ബുഡാ പെസ്റ്റിൽ ചുള്ളനായി മമ്മൂക്ക, അസൂയ തോന്നുന്നുവെന്ന് ആരാധകർ, രസകരമായ കമന്റുകൾ: വൈറൽ ചിത്രങ്ങൾ

രസകരമായ കമന്റുകളാണ് തങ്ങളുടെ ചുള്ളൻ താരത്തിന് ആരാധകർ നൽകിയിരിക്കുന്നത്

കേരളക്കരയുടെ മെ​ഗാ സ്റ്റാർ മമ്മൂക്കയ്ക്ക് വയസാകാറില്ലെന്നാണ് ആരാധകർ പറയുന്നത്. കൃത്യമായ ഡയറ്റും, വ്യായാമവും ചെയ്ത് ആരോ​ഗ്യം കാത്തു സംരക്ഷിക്കുന്ന താരത്തിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

അടുത്തിടെ ബുഡാ പെസ്റ്റിൽ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വൈറലായ ചിത്രങ്ങൾക്ക് വന്നിരിക്കുന്ന രസകരമായ കമന്റുകൾ കാണാം.

“നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ”, “സിനിമയിൽ ഒന്ന് ട്രൈ ചെയ്തൂടെ? സിനിമാ നടൻ ആകാനുള്ള ലുക്ക്‌ ഉണ്ട്”, “കേരളത്തിലെ മുഴുവൻ യുവാക്കളുടെയും ശാപം വാങ്ങരുത് മമ്മൂക്ക”, “കേരളത്തിലെ മുഴുവൻ യുവാക്കൾക്കും വേണ്ടി ഇങ്ങേർക്കെതിരെ മാനനഷ്ടതിന് കേസ് കൊടുക്കണം”, “ന്തോ പറയാനാ മമ്മൂക്കാ.

ഇഷ്ടം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല”, “സിനിമാക്കാരനെ, വീണ്ടും വീണ്ടും സ്വപ്നം കാണാൻ, പ്രേരിപ്പിക്കുന്ന മലയാള സിനിമായുടെ  എവർഗ്രീൻ  സ്റ്റാർ”, “എന്നിട്ട് പിള്ളേര് പോലും പേര് വിളിക്കുന്നൂന്നും പറഞ്ഞ് മോങ്ങിക്കൊണ്ട് വാട്ടാ “, “ന്റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പൻ “,”എന്തുവാ ഇത് ഒന്ന് അടങ്ങിയിരി മനുഷ്യ, ചുമ്മാ പിള്ളാർക്ക് പണി ഉണ്ടാക്കാനായിട്ട്” എന്നിങ്ങനെ വായിച്ചു തീർക്കാനാകാത്ത അത്രയും രസകരമായ കമന്റുകളാണ് തങ്ങളുടെ ചുള്ളൻ താരത്തിന് ആരാധകർ നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button