CinemaGeneralLatest NewsNEWS

ദുബായില്‍ നിന്ന് മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം: വൈറല്‍ ഫാമിലി ക്ലിക്ക്

തിയേറ്ററില്‍ ആരവം സൃഷ്ടിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘മലൈകോട്ടൈ വാലിബന്‍’. സോഷ്യല്‍ മീഡിയയിലെ ട്രെൻഡിങ് വിഷവും ഈ സിനിമ തന്നെ. ഇതിനിടെ എത്തിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്ററും ചര്‍ച്ചകളില്‍ നിറയുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഇരുവരും ഒന്നിച്ചെത്തിയ പുതിയ ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ബിഗ് എമ്മുകളുടെ ഫാമിലി വൈറല്‍ ക്ലിക്ക് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുമ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും എന്നും വൈറലാകാറുണ്ട്. കുടുംബത്തോടൊപ്പമുള്ള മമ്മൂക്കയുടെയും ലാലേട്ടന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടം ഭരിക്കുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കോഫി ഷോപ്പിലിരിക്കുന്ന ചിത്രമാണ് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

ഇരുതാരങ്ങളുടെയും സുഹൃത്തായ സനില്‍ കുമാറാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. താരങ്ങളുടെ ഫാന്‍സ് ഗ്രൂപ്പ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, എല്‍ജെപി-മോഹന്‍ലാല്‍ കോമ്പോയില്‍ എത്തിയ മലൈകോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്ലോ പേസില്‍ മുന്നോട്ട് പോകുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ലിജോയുടെ ഫ്രെയ്മുകളും മോഹന്‍ലാലിന്റെ അഭിനയവും പ്രശംസിക്കപ്പെടുമ്പോള്‍ സിനിമ ലാഗ് അടിപ്പിക്കുന്നുവെന്ന പ്രതികരണങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button