Uncategorized

ഒടിഞ്ഞ കൈ താങ്ങിപ്പിടിച്ച്‌ ദിലീപ് വേദിയില്‍: കൈക്കെന്തുപറ്റിയെന്ന അന്വേഷണത്തിൽ ആരാധകർ

ഷൂട്ടിംഗിനിടയില്‍ പറ്റിയ പരിക്കിലായിരുന്നു ദിലീപിന്റെ കൈ ഒടിഞ്ഞത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദിലീപ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’. ചിത്രത്തിന്റെ ട്രെയ്‌ലർ, മ്യൂസിക് ലോഞ്ച് പരിപാടികള്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ചർച്ച ദിലീപിന്റെ കൈയിലെ ഒടിവാണ്.

READ ALSO: താരപുത്രിയ്ക്ക് വിവാഹം: വരൻ യുവനടൻ !!

വലതു കയ്യില്‍ പരിക്കുമായാണ് ദിലീപ് ചടങ്ങിനെത്തിയത്. കയ്യില്‍ പ്ലാസ്റ്ററും ഇട്ടിട്ടുണ്ട്. ഒടിവുണ്ടെന്ന് തോന്നിപ്പിക്കുന്ന സപ്പോര്‍ട്ടും പ്ലാസ്റ്ററില്‍ നല്‍കിയിരിക്കുന്നതായി കാണാം. കൂടാതെ, ചടങ്ങില്‍ മൈക്ക് പിടിച്ച്‌ കൈയ്‌ക്ക് താങ്ങ് കൊടുത്തായിരുന്നു നടൻ സംസാരിച്ചത്. ഇതോടുകൂടി താരത്തിന് എന്ത് സംഭവിച്ചു എന്ന സംശയത്തിലാണ് ആരാധകർ.

ഷൂട്ടിംഗിനിടയില്‍ പറ്റിയ പരിക്കിലായിരുന്നു ദിലീപിന്റെ കൈ ഒടിഞ്ഞത്. ദിലീപിന്റെ മറ്റൊരു പുതിയ ചിത്രമാണ് ബാന്ദ്ര. ഇതിന്റെയും ചിത്രീകരണം നടക്കുകയാണ്. എന്നാൽ, ഏത് സിനിമയുടെ ചിത്രീകരണ വേളയിലാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button