GeneralLatest NewsNEWSTollywoodWOODs

നടന്‍ സൂരജിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്: വലതുകാല്‍ മുറിച്ചുമാറ്റി

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.

തെന്നിന്ത്യൻ താരം സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ശനിയാഴ്ച ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പര്‍ ഹൈവേയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ താരത്തിന്‍റെ വലതു കാല്‍ മുറിച്ചുമാറ്റിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

read also:ലഹരിമരുന്ന് വില്‌പനക്കാരനുമായി ഭാര്യയ്ക്ക് അവിഹിതം, ആരോപണവുമായി നടൻ

ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സിനിമ മേഖലയിൽ ധ്രുവന്‍ എന്ന് അറിയപ്പെടുന്ന സൂരജ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചലച്ചിത്ര നിര്‍മാതാവ് എസ്.എ ശ്രീനിവാസിന്‍റെ മകനാണ്.

shortlink

Related Articles

Post Your Comments


Back to top button