GeneralLatest NewsNEWS

യുവതാരം ധ്രുവൻ വിവാഹിതനായി, വധു അഞ്ജലി

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ധ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് നടന്ന ചടങ്ങിൽ, ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

ചെറിയ വേഷങ്ങളിൽ നിന്നാരംഭിച്ച് പിന്നീട് മലയാള സിനിമയുടെ യുവതാര നിരയിലേക്ക് വളരെ വേഗം തന്നെ എത്തിയ യുവനടനാണ് ധ്രുവൻ. ലിസമ്മയുടെ വീട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, വലിമൈ എന്നീ ചിത്രങ്ങളിലും ധ്രുവ് വേഷമിട്ടിരുന്നു. മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധ്രുവൻ ചെയ്തിരുന്നു. നാൻസി റാണി, ജനഗണമന എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button