CinemaLatest NewsMollywoodWOODs

ചേട്ടനെ പോലെ കൂടെയുണ്ട്, എത്ര രൂപ വേണമെങ്കിലും ചിലവാക്കാം: ആശ്വസിപ്പിച്ച് ​ഗണേഷ് കുമാർ എംഎൽഎ

എത്ര രൂപയുടെ ചികിത്സ വേണമെങ്കിലും നടത്താമെന്നും എംഎൽഎ

പ്രശസ്ത മിമിക്രി കലാകാരനും ഡബ്ബിംങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന് ചികിത്സ വാ​ഗ്ദാനം ചെയ്ത് കെബി ​ഗണേഷ് കുമാർ എംഎൽഎ.

നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മഹേഷിനും സാരമായി പരിക്കേറ്റിരുന്നു.

ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് മഹേഷിന് നടത്തേണ്ടി വന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള വീഡിയോ പുറത്ത് വന്നിരുന്നു, ഇതോടെയാണ് ​ഗണേഷ് കുമാർ എംഎൽഎയുടെ സഹായം മഹേഷിന് എത്തുന്നത്.

ഒരു ചേട്ടനെ പോലെ കൂടെയുണ്ട് സർക്കാരും ഞാനും ഒപ്പമുണ്ട്, എത്ര രൂപയുടെ ചികിത്സ വേണമെങ്കിലും നടത്താമെന്നും എംഎൽഎ അറിയിച്ചു. എല്ലാ നല്ല ഡോക്ടർമാരുമായും സംസാരിച്ച് വേണ്ടത് ചെയ്യാമെന്നും ​ഗണേഷ് എംഎൽഎ ഉറപ്പ് നൽകി.

 

 

shortlink

Related Articles

Post Your Comments


Back to top button