BollywoodCinemaGeneralLatest NewsNEWSWOODs

വാച്ചുകൾ മോഷ്ടിക്കാറുണ്ട്, ഷേക്ക് ഹാൻഡ് കൊടുത്താൽ അടിച്ചെടുക്കും: അക്ഷയ് കുമാറിനെക്കുറിച്ച് നടി പ്രീതി

അക്ഷയുടെ നായികയായി തിളങ്ങിയ താരമാണ് പ്രീതി ജാം​ഗിയാനി

നടി പ്രീതി ജാം​ഗിയാനി അക്ഷയ് കുമാറിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് സിനിമാ ലോകം ചർച്ച ചെയ്യുന്നത്. വാച്ച് മോഷ്ടിക്കുന്നവനാണ് ഞങ്ങളുടെ സഹപ്രവർത്തകൻ അക്ഷയ് കുമാറെന്നാണ് നടി തമാശയായി പറഞ്ഞത്.

2002 ൽ പുറത്തിറങ്ങിയ ആവാരാ പാ​ഗൽ ദീവാനയിൽ അക്ഷയുടെ നായികയായി തിളങ്ങിയ താരമാണ് പ്രീതി ജാം​ഗിയാനി. അസാമാന്യനാണ് അക്ഷയ്. നിങ്ങൾ ഷേക്ക് ഹാൻഡ് നൽകിയാൽ നിങ്ങളറിയാതെ നിങ്ങളുടെ വാച്ച് അടിച്ചുമാറ്റിയിരിക്കുമെന്നും നടി.

വൻ തമാശയാണത്, ജസ്റ്റ് അതൊരു പ്രാങ്ക് ആണ്, പക്ഷെ നിങ്ങൾ തന്നെ ഞെട്ടിപ്പോകുമെന്നും നടി. ഏറ്റവും രസകരമായ ആളായി തോന്നിയിട്ടുള്ളത് അക്ഷയിനെ ആണെന്നും ആളൊരു നല്ല ജന്റിൽമാൻ ആണെന്നും പ്രീതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button