CinemaKollywoodLatest NewsMollywoodTollywoodWOODs

അയാൾ പിന്തുടർന്ന് വന്ന് തലക്കടിച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു കീർത്തി സുരേഷ്

റോഡ് ക്രോസ് ചെയ്യുമ്പോൾ തലയുടെ പുറകിൽ എന്തോ തട്ടിയ പോലെ തോന്നി

 

കരിയറിൽ മികച്ച മുന്നേറ്റം നടത്തുന്ന നടിയാണ് കീർത്തി സുരേഷ്. താരത്തിന്റെ കോളേജ് കാലത്തെ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ബാംഗ്ലൂർ പേൾ അക്കാദമിയിൽ നിന്നാണ് കീർത്തി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠിക്കുന്ന കാലത്ത് കോളേജിൽ നിന്ന് മടങ്ങുമ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് കീർത്തി.

“ഞാനും സുഹൃത്തും ക്ലാസ് കഴിഞ്ഞ് വരുകയായിരുന്നു. നടന്നുവരുമ്പോൾ മദ്യപിച്ച ഒരാൾ ഞങ്ങളുടെ ദേഹത്ത് ചാരുവാൻ ശ്രമിച്ചു. ഞങ്ങൾ അത് അവഗണിച്ചു നടന്നു. റോഡ് ക്രോസ് ചെയ്യുമ്പോൾ തലയുടെ പുറകിൽ എന്തോ തട്ടിയ പോലെ തോന്നി. കാർ അപകടമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ അവൻ ഞങ്ങളുടെ പിന്നാലെ വന്ന് അടിക്കുകയായിരുന്നു.

ഞാനും സുഹൃത്തും അവന്റെ പിന്നാലെ ഓടി, അയാളെ പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുവെന്നും താരം പറഞ്ഞു. മാമന്നനാണ് കീർത്തിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button