BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ഇത്തരം സിനിമകൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്’: ആദിപുരുഷ് സിനിമാ നിർമ്മാതാക്കൾക്കെതിരെ ഹൈക്കോടതി

ലക്നൗ: ആദിപുരുഷ് സിനിമാ നിർമ്മാതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങൾ കാണുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് അലഹാബാദ് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ സംഭാഷങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ് കോടതി വിമർശനം ഉന്നയിച്ചത്. എഴുത്തുകാരൻ മനോജ് മുംതാഷിർ ശുക്ലയ്ക്ക് നോട്ടിസ് നൽകാൻ ഉത്തരവിട്ട കോടതി, ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദ്ദേശം നൽകി.

‘രാമായണം അതുല്യമായതാണ്. മതത്തിൽ വിശ്വസിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കരുത്. സിനിമയിലെ സംഭാഷങ്ങൾ വലിയ പ്രശ്നമാണ്. സിനിമ കണ്ടശേഷം ആളുകൾ ക്രമസമാധാനപ്രശ്നമുണ്ടാക്കാതിരുന്നത് നന്നായി. ചില സീനുകൾ അഡൾട്ട് വിഭാഗത്തിൽപെടുന്നതാണ്. ഇത്തരം സിനിമകൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. രാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയും കാണിച്ച ശേഷം ഇതു രാമായണമല്ലെന്നു പറയുന്നു. ചിലയിടങ്ങളിൽ ആളുകൾ തിയറ്ററുകൾ അടപ്പിച്ചു. അടിച്ചുതകർക്കാത്തത് ഭാഗ്യം’ കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button