GeneralLatest NewsMollywoodNEWSWOODs

വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ച കനല്‍ കണ്ണനെതിരെ കേസ്

ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍.

വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചെന്നാരോപിച്ച് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണനെതിരെ കേസെടുത്ത് കന്യാകുമാരി പൊലീസ്. ഡിഎംകെ പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി. ട്വിറ്ററിലായിരുന്നു കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. കനല്‍ കണ്ണന്റെ ട്വീറ്റീലെ വീഡിയോ കൃത്രിമമാണെന്നും ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്നും പരാതിക്കാരനായ ഓസ്റ്റിന്‍ ബെനറ്റ് ആരോപിക്കുന്നത്.

read also: വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ

ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാൻ മുൻപ് കനല്‍ കണ്ണൻ ഒരു പ്രസംഗ മധ്യേ ആഹ്വാനം ചെയ്തത് വിവാദത്തിലായിരുന്നു.

നിരവധി മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള കനല്‍ കണ്ണൻ നിരവധി സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button