GeneralLatest NewsNEWSTV Shows

50 ലക്ഷം രൂപ അഖില്‍ മാരാര്‍ക്ക്, ബിഗ് ബോസ് കപ്പുയർത്തി താരം

രണ്ടാം സ്ഥാനം നേടിയത് സീരിയല്‍ താരം റെനീഷ റഹ്മാനാണ്.

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 5 നൂറു ദിവസങ്ങൾ പിന്നിട്ടു ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഷോയിൽ വമ്പിച്ച ഭൂരിപക്ഷത്തിന്റെ വോട്ടോടെ അഖില്‍ മാരാര്‍ കപ്പുയർത്തി. യുട്യൂബ് പോളിങില്‍ മാത്രമല്ല ഹോട്ട്സ്റ്റാര്‍ ഫൈനല്‍ പോളിലും മികച്ച പിന്തുണ സ്വന്തമാക്കാൻ അഖില്‍ മാരാര്‍ക്ക് സാധിച്ചു. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് വിജയിയായ അഖിലിന് സമ്മാനമായി ലഭിച്ചത്.

read also: രവീന്ദ്രജാലം: മാഷിന്റെ സങ്കീർണ്ണമായ സൃഷ്ടികൾ ഒരിക്കലും ‘ഗംഗേ’ ‘ഹരിമുരളിരവം’ എന്നിവയല്ല.. മറ്റ് ചിലതാണ്: കുറിപ്പ്

രണ്ടാം സ്ഥാനം നേടിയത് സീരിയല്‍ താരം റെനീഷ റഹ്മാനാണ്. എല്ലാവരുടെയും പ്രവചനവും റെനീഷ രണ്ടാം സ്ഥാനത്തെത്തുമെന്ന് തന്നെയായിരുന്നു. ടോപ്പ് ടു ആരാകണമെന്ന ചോദ്യത്തിന് ഏറെയും പേര്‍ നല്‍‌കിയ മറുപടിയും അഖില്‍ മാരാര്‍, റെനീഷ എന്നത് തന്നെയായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍‌ നേരത്തെ തന്നെ പ്രവചിക്കാൻ പ്രേക്ഷകര്‍ക്ക് സാധിച്ചിരുന്നു. പക്ഷെ മൂന്നാം സ്ഥാനത്ത് ജുനൈസ് വി.പി എത്തിയപ്പോൾ ശോഭ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അ‍ഞ്ചാം സ്ഥാനമാണ് സീരിയല്‍ താരം ഷിജുവിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button